ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ ലൈംഗിക വ്യാപാരത്തിനെത്തിച്ചു:മാതാവ് ഉള്‍പ്പെടെ 3പേര്‍ പിടിയില്‍
കൊച്ചി: ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ ലൈംഗിക വ്യാപാരത്തിന് എത്തിച്ച സംഭവത്തില്‍ മാതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. ഷാഡോ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര സ്വദേശിനിയും പെണ്‍കുട്ടിയുടെ മാതാവുമായ ശോഭ, ഇടനിലക്കാരി പുഷ്പ, ഇവരുടെ ഭര്‍ത്താവ് ഹരിശങ്കര്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
പതിനാറുകാരിയായ പെണ്‍കുട്ടിയെ ഒരു ദിവസം വിട്ടു നല്‍കുന്നതിന് നാലുലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. പെണ്‍കുട്ടിയെ ലൈംഗിക വ്യാപാരം നടത്തുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവരെ പോലീസ് അന്വേഷിച്ചു വരികയായിരുന്നു.

കോഴിക്കോടെ ചെമ്മീന്‍ വ്യാപാരികളുടെ വേഷത്തില്‍ മറൈന്‍ ഡ്രൈവിലെ ഫഌറ്റില്‍ നിന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്.അറസ്റ്റിലായ പുഷ്പയും ഭര്‍ത്താവ് ഹരിശങ്കറും മുന്‍പും സമാനമായ കേസുകളില്‍ അറസ്റ്റിലായിരുന്നു.
ബാലവേശ്യാവൃത്തിക്കും തട്ടികൊണ്ടുപോകലിനുമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഷാഡോ പോലീസ് എസ് ഐ ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.












Click it and Unblock the Notifications