കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം സൂക്ഷിയ്ക്കണം... ഒറ്റ രാത്രിയില്‍ മൂന്ന് ട്രെയിനുകള്‍ അട്ടിമറിയ്ക്കാന്‍ ശ്രമം

Google Oneindia Malayalam News

കോട്ടയം: തുടര്‍ച്ചയായ ട്രെയിന്‍ അട്ടിമറി ശ്രമങ്ങള്‍ കേരളത്തിന്റെ ഭയപ്പാടിലേയ്ക്ക് തള്ളിവിടുന്നോ... കഴിഞ്ഞ ദിവസം രാത്രി മൂന്ന് തീവണ്ടികള്‍ക്ക് നേര്‍ക്കാണ് അട്ടിമറി ശ്രമം ഉണ്ടായത്. അതും ഒരു സ്ഥലത്ത് തന്നെ.

കോട്ടയത്തിനടുത്ത് ചിങ്ങവനത്തിനടുത്തുവച്ചാണ് അമൃത എക്‌സ്പ്രസ്, മലബാര്‍ എക്‌സ്പ്രസ്, ദിബ്രുഗഡ് എക്‌സ്പ്രസ് എന്നീ തീവണ്ടികള്‍ അട്ടിമറിയ്ക്കാന്‍ ശ്രമം നടന്നത്. റെയില്‍ പാളത്തില്‍ ബൈക്ക് ഓടിച്ചുകയറ്റിയാണ് മലബാര്‍ എക്‌സ്പ്രസ് അട്ടിമറിയ്ക്കാന്‍ ശ്രമിച്ചത്.

Train

റെയില്‍ പാളത്തിലൂടെ തീവണ്ടിയ്ക്ക് നേര്‍ക്ക് ഓടിച്ച് വരികയായിരുന്നു. വണ്ടിയുടെ തൊട്ടടുത്തെത്തിയപ്പോള്‍ യുവാവ് ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. തീവണ്ടി ബൈക്കില്‍ ഇടിച്ചെങ്കിലും അപകടം ഉണ്ടായില്ല. പിന്നീട് ബൈക്ക് നീക്കിയാണ് തീവണ്ടി യാത്ര തുര്‍ന്നത്. ഇത് സംബന്ധിച്ച് പരിശോധന നടത്താനെത്തിയ റെയില്‍വേ ഉദ്യോഗസ്ഥന്റെ കാറും ആക്രമിയ്ക്കപ്പെട്ടു.

അമൃത എക്‌സ്പ്രസ് കടന്നുപോകുമ്പോള്‍ പാളത്തില്‍ മൈല്‍ കുറ്റിയും ഉപയോഗശൂന്യമായ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും കൊണ്ടുവന്നിട്ടിരുന്നു. ദീബ്രുഗഡ് എക്‌സ്പ്രസ് കടന്നുപോകുമ്പോള്‍ പാളത്തിന് കുറുകേ കമ്പികെട്ടിയ നിലയില്‍ ആയിരുന്നു.

സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ഒരാള്‍ ഒറ്റയ്ക്കാണോ അതോ കൂടുതല്‍ ആളുകള്‍ ചേര്‍ന്നാണോ അട്ടിമറി ശ്രമങ്ങള്‍ നടത്തിയതെന്നും പോലീസ് അന്വേഷിയ്ക്കുന്നുണ്ട്.

English summary
Three attempts to topple trains at Kottayam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X