കാക്കനാട് കൂട്ടആത്മഹത്യ? കസ്റ്റംസ് ക്വാർട്ടേഴ്സില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കസ്റ്റംസ് അഡീഷണൽ കമ്മിഷണറും ജാർഖണ്ഡ് സ്വദേശിയുമായ മനീഷ് വിജയ് (42). സഹോദരി ശാലിനി വിജയ്, ഇരുവരുടേയും മാതാവായ ശകുന്തള അഗർവാള്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മനീഷും ശാലിനിയും തൂങ്ങിമരിച്ച നിലയിലും ശകുന്തളെ കട്ടിലില്‍ മരിച്ച് കിടക്കുന്ന നിലയിലുമായിരുന്നു.
കാക്കനാട് ഈച്ചമുക്കിലെ സെൻട്രൽ എക്സൈസ് ക്വാർട്ടേഴ്സിൽ ആണ് സംഭവം. സഹോദരിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ക്ക് നാട്ടിലേക്ക് പോകുന്നുവെന്ന് മനീഷ് സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയോളം അവധിയും എടുത്തു. എന്നാല്‍ അവധി കഴിഞ്ഞിട്ടും മനീഷ് ഓഫീസില്‍ തിരിച്ചെത്തിയില്ല. ഫോണില്‍ ബന്ധപ്പെട്ടിട്ടും വിവരമൊന്നും ലഭ്യമായില്ല. തുടർന്ന് സഹപ്രവർത്തകർ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു.

ക്വാർട്ടേഴ്സിലെത്തിയ സഹപ്രവർത്തകർ ദുർഗന്ധം അനുഭവപ്പെട്ടതോടെ വീടിനു ചുറ്റും നടന്ന് പരിശോധിച്ചപ്പോള്‍ പിൻവശത്തെ മുറിയുടെ ജനൽ തുറക്കാൻ സാധിക്കുകയും ശാലിനിയുടെ മൃതദേഹം കണ്ടെത്താനും സാധിച്ചു. പിന്നീട് മുന്‍വശത്തെ മുറിയുടെ ജനല്‍ കൂടി തുറന്നപ്പോള്‍ അകത്ത് മനീഷിന്റെ മൃതദേഹവും കണ്ടെത്തി. തുടർന്ന് ഇവർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്ത് എത്ത് വീട് തുറന്ന് നടത്തിയ പരിശോധനയിലാണ് കട്ടിലില്‍ മരിച്ച് കിടക്കുന്ന നിലയില്‍ ശകുന്തളേയും കണ്ടെത്തി.
ഫോറന്‍സിക് ഉദ്യോഗസ്ഥരും പൊലീസ് സംഘത്തിനൊപ്പമുണ്ടായിരുന്നു. മൃതദേഹങ്ങളും ഇന്‍ക്വസ്റ്റ് ഉള്‍പ്പെടേയുള്ള നടപടികള്‍ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ഒന്നര വർഷം മുമ്പ് ഇവിടെ എത്തിയവരാണെങ്കിലും അയല്‍ക്കാരുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. മൂന്നുപേരുടെയും കിടപ്പുമുറികളിലായിരുന്നു മൃതദേഹം. കൂട്ട ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications