കണ്ണൂരില്‍ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു
കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് പുഴയില്‍ കുളിയ്ക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. ശ്രീകണ്ഠാപുരം ചെങ്ങളായി പുഴയിലാണ് അപകടം.
അതുല്‍ കൃഷ്ണ(15), അമല്‍ കൃഷ്ണ(13), ആസിഫ് എന്നിവരാണ് മരിച്ചത്. അതുല്‍ കൃഷ്ണയും അമല്‍ കൃഷ്ണയും സോഹദരങ്ങളാണ്. കോട്ടപ്പുറം സ്വദേശി മുരളിയുടെ മക്കളാണ് അവര്‍. കോട്ടപ്പുറം സ്വദേശി ഹനീഫയുടെ മകനാണ് ആസിഫ്.

നാല് കുട്ടികളാണ് പുഴയില്‍ കുളിയ്ക്കാനിറങ്ങിയത്. ഒപ്പമുണ്ടായിരുന്ന ഒരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ കുട്ടി വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയത് ഫയര്‍ഫോഴ്‌സും ഉടന്‍ തന്നെ സ്ഥലത്തെത്തി.
അതുല്‍ കൃഷ്ണയെ കരയ്‌ക്കെത്തിയ്ക്കുമ്പോള്‍ ദജീവനുണ്ടായിരുന്നു. ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിയ്ക്കാനായില്ല.












Click it and Unblock the Notifications