പുതുവത്സര രാവിലും കണ്ണൂരില്‍ വെട്ടും കുത്തും; മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
പുതുവത്സാരാഘോഷം കഴിഞ്ഞ് മടങ്ങുന്ന വഴി പതിഞ്ഞിരുന്ന അക്രമികള്‍ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
കണ്ണൂര്‍: കണ്ണൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കണഅണൂരിലെ പാനൂരിലാണ് സംഭവം. പാനൂര്‍ വരപ്ര അശ്വിന്‍, അതുല്‍, രഞ്ജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്.
ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പുതുവത്സാരാഘോഷം കഴിഞ്ഞ് മടങ്ങുന്ന വഴി പതിഞ്ഞിരുന്ന അക്രമികള്‍ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

സംഭവത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. വെട്ടേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications