Get Updates
Get notified of breaking news, exclusive insights, and must-see stories!

നാദാപുരത്ത് ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറി 3 സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബോംബുകളും നിര്‍മാണ സാമഗ്രികളും സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. സ്‌ഫോടനവുമായി സിപിഎമ്മിന് ബന്ധമില്ലെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു.

സ്‌ഫോടനത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും തിരഞ്ഞെടുപ്പ് സമയമായതിനാല്‍ പാര്‍ട്ടിയുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമം നടക്കുന്നതായും പി മോഹനന്‍ ആരോപിച്ചു. നാദാപുരം തെരുവംപറമ്പ് കിണമ്പ്രകുന്നില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.

Kozhikode

പൊട്ടിത്തെറിയുടെ ശബ്ദംകേട്ട് ഓടിയെത്തിയവരാണ് പരിക്കേറ്റവരെ ആദ്യം കണ്ടത്. കല്ലാച്ചി ആശുപത്രിയിലേയ്ക്കാണ് ആദ്യം പരിക്കേറ്റവരെ മാറ്റിയത്. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കൊളെജിലേയ്ക്കും മാറ്റി. സിപിഎം പ്രവര്‍ത്തകരായ നരിപ്പറ്റ സ്വദേശി ലിനീഷ്, പയന്തോങ് സ്വദേശികളായ വിവേക്, ലിനേഷ് എന്നിവര്‍ക്കാണ്് പരിക്കേറ്റത്. ലിനീഷിന്റെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+