നിറപറയുടെ കറിപ്പൊടികളില്‍ മായം; അനുപമ ഐഎഎസിന്റെ നിരോധനം
തിരുവനന്തപുരം: സംസ്ഥാന പ്രമുഖ ഭക്ഷ്യോത്പാദന ബ്രാന്‍ഡ് ആയ നിറപറയുടെ കറിപ്പൊടികളില്‍ മായം ചേര്‍ക്കുന്നതായി കണ്ടെത്തി. മൂന്ന് ഉത്പന്നങ്ങളിലാണ് മായം ചേര്‍ത്തതായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത്.
ഇതേ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ടിവി അനുപമ ഉത്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. മഞ്ഞള്‍ പൊടി, മല്ലിപ്പൊടി, മുളക് പൊടി എന്നിവയിലാണ് മായം ചേര്‍ത്തതായി കണ്ടെത്തിയത്.
ഇത് ആദ്യമായല്ല നിറപറ ഉത്പന്നങ്ങളില്‍ മായം കണ്ടെത്തുന്നത്. ഇതിന് മുമ്പെല്ലാം നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചോ പിഴയടച്ചോ കമ്പനി രക്ഷപ്പെടുകയായിരുന്നു.

കറിപ്പൊടികള്‍
നിറപറയുടെ മഞ്ഞള്‍ പൊടി, മല്ലിപ്പൊടി, മുളക് പൊടി എന്നിവയിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കൃത്രിമം കണ്ടെത്തിയിരിയ്ക്കുന്നത്.

എന്താണ് മായം?
ഭക്ഷ്യ സുരക്ഷ നിയമ പ്രകാരം കറി പൗഡറുകളില്‍ സ്റ്റാര്‍ച്ച്(അന്നജം) ചേര്‍ക്കാന്‍ പാടില്ല. എന്നാല്‍ നിപറയുടെ മൂന്ന് ഉത്പന്നങ്ങളില്‍ ഇത് കണ്ടെത്തിയിട്ടുണ്ട്.

കുറച്ചൊന്നും അല്ല
ചെറിയ അളവില്‍ പോലും സ്റ്റാര്‍ച്ച് പാടില്ലെന്നിരിയ്ക്കെ നിറപറ ഉത്പന്നങ്ങളില്‍ 15 മുതല്‍ 70 ശതമാനം വരെ സ്റ്റാര്‍ച്ച് അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

നാല് ലാബുകളില്‍
ഒരു ലാബില്‍ മാത്രം നടത്തിയ പരിശോധനയുടെ ഫലം അല്ല ഇത്. കേരളത്തിലെ മൂന്ന് ലാബുകളില്‍ പരിശോധന നടത്തി. കൂടാതെ സ്പൈസസ് ബോര്‍ഡിന്റെ പരിശോധനയിലും മായം കണ്ടെത്തി.

ആദ്യമായല്ല
ഇതിന് മുമ്പ് 34 കേസുകളാണ് നിറപറയ്ക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ചുമത്തിയിട്ടുള്ളത്. ആറ് തവണ കോടതി ശിക്ഷിയ്ക്കുകയും ചെയ്തു.

രക്ഷപ്പെട്ടതെങ്ങനെ
ആറ് തവണ ശിക്ഷിയ്ക്കപ്പെട്ടപ്പോഴും നിറപറ രക്ഷപ്പെട്ടത് പിഴയൊടുക്കിക്കൊണ്ടാണ്. മൂന്ന് തവണ അഞ്ച് ലക്ഷം രൂപ വീതവും മൂന്ന് തവണ 25,000 രൂപ വീതവും പിഴയടച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

എന്നിട്ടും മാറിയില്ല
ഇത്ര തവണ പിടിയ്ക്കപ്പെട്ടിട്ടും ഉത്പന്നത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായില്ലെന്നതാണ് ഏറ്റവും വലിയ പ്രശ്നം.

നിരോധനം
മായം കണ്ടെത്തിയ ഉത്പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിയ്ക്കാനാണ് ഇപ്പോള്‍ ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ ടിവി അനുപമ ഉത്തരവിട്ടിരിയ്ക്കുന്നത്.

അല്ലെങ്കില്‍ പിടിച്ചെടുക്കും
ഉത്പന്നങ്ങള്‍ പിന്‍വലിയ്ക്കാനുള്ള നിര്‍ദ്ദേശം പാലിയ്ക്കപ്പെട്ടില്ലെങ്കില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് വിപണിയില്‍ നിന്ന് പിടിച്ചെടുത്ത് നശിപ്പിയ്ക്കും.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications