മഞ്ചേശ്വരത്ത് തീവണ്ടിക്ക് മുന്നില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍... അപകടത്തിന് കാരണം?
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്ത് തീവണ്ടി തട്ടി ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. പൊസോട്ടെ പരേതനായ കെടി അബൂബക്കറിന്റെ മക്കളായ ആമിന, ആയിഷ എന്നിവരം ആമിനയുടെ മകന്‍ താമിലും ആണ് മരിച്ചത്. താമിലിന് മൂന്ന് വയസ്സാണ് പ്രായം.

മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു അപകടം സംഭവിച്ചത്. റെയില്‍ പാളം മുറിച്ചുകടക്കവേ തീവണ്ടി ഇടിക്കുകയായിരുന്നു. ജനുവരി 31 ന് ഉച്ചയക്ക് പന്ത്രണ്ടരയോടെ ആണ് അപകടം നടന്നത്.
ഒരു തീവണ്ടി കടന്നു പോയ ഉടന്‍ ഇവര്‍ പാളം മുറിച്ചുകടക്കുകയായിരുന്നു. മംഗളൂരിവിലേക്കുള്ള തീവണ്ടി പോയതോടെ മറ്റ് വണ്ടികളില്ലെന്ന് കരുതിയാണ് ഇവര്‍ പാളം കടക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അപ്പോള്‍ മംഗളൂരി ഭാഗത്ത് നിന്ന് വന്ന എന്‍ജിന്‍ ഇവരുടെ ശ്രദ്ധയില്‍ പെട്ടില്ല. ഈ എന്‍ജിന്‍ തട്ടിയാണ് മൂന്ന് പേരും മരിച്ചത്.












Click it and Unblock the Notifications