മലപ്പുറത്ത് ലഭിച്ച മൂന്നു മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനായില്ല, ഡിഎന്‍എ ടെസ്റ്റിനൊരുങ്ങി അധികൃതര്‍
മലപ്പുറം: ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കടലില്‍ മരണമടഞ്ഞ മലപ്പുറം ജില്ലയിലെ ആശുപത്രികളില്‍ സൂക്ഷിച്ച മൂന്ന് മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനായില്ല.
ഡിഎന്‍എ ടെസ്റ്റ് നടത്താനുള്ള നീക്കത്തിലാണ് അധികൃതര്‍. പൊന്നാനി താലൂക്ക് ആശുപത്രിയിലും തിരൂര്‍ താലൂക്കാശുപത്രിയിലുമായാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

പൊന്നാനി കടലില്‍നിന്നും ലഭിച്ച മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
പത്ത് ദിവസത്തിലേറെ പഴക്കമുള്ള മൃതദേഹങ്ങളായതിനാല്‍ അഴുകിയ നിലയിലാണ് കടലില്‍ നിന്നും കണ്ടെടുക്കാനായത്. ഇത് മൂലം തിരിച്ചറിയുന്നതിനുള്ള കടമ്പകളും ഏറെയാണ്. തിങ്കളാഴ്ച ലഭിച്ച മൃതദേഹത്തിന്റെ വലത് കൈയ്യില്‍ സി.എന്‍.ഡി.ആര്‍ എന്ന് പച്ചകുത്തിയിരുന്നതാണ് തിരിച്ചറിയാനുള്ള ഏക അടയാളമായി അവശേഷിക്കുന്നത്. ചൊവ്വാഴ്ച ലഭിച്ച മൃതദേഹത്തിന്റെ ഷര്‍ട്ടിനു പിന്നില്‍ ശരണ്യ ടെക്‌സ്റ്റയില്‍ എന്നും, ബുധനാഴ്ച കിട്ടിയ മൃതദേഹത്തില്‍ നിന്നും കൊന്തയും ലഭിച്ചതാണ് ആകെയുള്ള അടയാള മാര്‍ണ്മങ്ങള്‍. പൊന്നാനി താലൂക്കാശുപത്രിയില്‍ രണ്ട് മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യം മാത്രമാണ് മോര്‍ച്ചറിയിലുള്ളത്. ഇതിനാല്‍ ബുധനാഴ്ച ലഭിച്ച മൃതദേഹം തിരൂരിലെ താലൂക്കാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സാധാരണ നിലയില്‍ അജ്ഞാത മൃതദേഹങ്ങള്‍ ലഭിച്ചാല്‍ മൂന്ന് ദിവസത്തിനു ശേഷം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെങ്കിലും പ്രകൃതിദുരന്തമായതിനാല്‍ സര്‍ക്കാറിന്റെ ഉത്തരവ് ലഭിക്കുന്നതും കാത്ത് അതത് ആശുപത്രികളില്‍ തന്നെ കിടത്തായിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ട സമയത്ത് ഡി.എന്‍.എ.ടെസ്റ്റ് നടത്തി ബന്ധുക്കളെ കണ്ടെത്താനുള്ള നീക്കവും നടത്തുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും നിരവധി പേരെ കടലില്‍ കാണാനായതിനാല്‍ ഡിഎന്‍എടെസ്റ്റും എത്രകണ്ട് ഫലപ്രദമാവുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. മലപ്പുറം ജില്ലയില്‍ മാത്രം മൂന്ന് മൃതദേഹങ്ങളാണ് ഇത് വരെ ലഭിച്ചത്. എന്നാല്‍ ഇനിയും നിരവധി മൃതദേഹങ്ങള്‍ കടലിലുണ്ടെന്നാണ് മത്സ്യത്തൊഴിലാളികള്‍ നല്‍കുന്ന വിവരം.
ബുധനാഴ്ച രാവിലെ കടലിലിറങ്ങിയ മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെത്തുടർന്നാണ് പാലപ്പെട്ടി ഭാഗത്ത് നിന്നും ഏഴ് നോട്ടിക്കൽ മൈൽ അകലെ ആഴക്കടലിൽ നിന്നും മൃതദേഹം ലഭിച്ചത്. ബേപ്പൂർ ഭാഗത്ത് കടലിൽ കൂടുതൽ മൃതദേഹങ്ങൾ കടലിൽ ഒഴുകി നടക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് പുലർച്ചെ തന്നെ പൊന്നാനിയിലെ ഫിഷറീസ് ബോട്ട് ബേപ്പൂരിലേക്ക് യാത്ര തിരിച്ചിരുന്നു.ഇതിനിടെയാണ് പാലപ്പെട്ടി ഭാഗത്ത് മൃതദേഹമുണ്ടെന്ന വിവരം ലഭിച്ചത്.തുടർന്ന് കോസ്റ്റൽ പൊലീസും, ഫിഷറീസ് വകുപ്പും ചേർന്ന് പൊന്നാനി ഹാർബറിലെ മത്സ്യ ബന്ധന ബോട്ടിൽ യാത്ര തിരിക്കുകയും, ഉച്ചക്ക് രണ്ടു മണിയോടെ മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു. ഏറെ പഴകിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന്റെ കഴുത്തിൽ നിന്ന് മണി മാലയും, കൈയ്യിൽ വെള്ള നൂലും കെട്ടിയ നിലയിലാണ്.തുടർന്ന് മൃതദേഹം തിരൂർ പടിഞ്ഞാറെക്കരയിലെത്തിച്ച് തിരൂർ താലൂക്ക്ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.












Click it and Unblock the Notifications