Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലിന്ന് 3 കൊവിഡ് മരണം! രോഗികളുടെ എണ്ണത്തിലും കുതിപ്പ്, ഇന്ന് 94 പേർക്ക് കൊവിഡ്!

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇന്ന് മൂന്ന് മരണങ്ങളും സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളത്തില്‍ വ്യക്തമാക്കി. ഇന്ന് രോഗം ബാധിച്ചവരില്‍ 47 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. 7 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്ന് വന്ന 23 പേര്‍ക്കാണ് കൊവിഡ് കണ്ടെത്തിയിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ നിന്ന് വന്ന 8 പേര്‍ക്കും ദില്ലിയില്‍ നിന്ന് വന്ന 3 പേര്‍ക്കും ഗുജറാത്തില്‍ നിന്നുളള 2 പേര്‍ക്കും രാജസ്ഥാനില്‍ നിന്നുളള ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 39 പേരാണ് ഇന്ന് കൊവിഡ് മുക്തരായിരിക്കുന്നത്. പാലക്കാട് 13 പേരും മലപ്പുറത്ത് 8 പേരും കണ്ണൂര്‍ 7 പേരും കോഴിക്കോട് 5 പേരും തൃശൂര്‍, വയനാട് ജില്ലകളില്‍ രണ്ട് പേരും കൊവിഡ് മുക്തരായി.

cm

തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ ഓരോരുത്തരും കൊവിഡ് മുക്തരായി. പത്തനംതിട്ടയില്‍ 14 പേരും കാസര്‍കോഡി 12 പേരും കൊല്ലം 11 പേരും കോഴിക്കോട് 10 പേരും ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ 8 പേരും പാലക്കാട് 7 പേരും കണ്ണൂര്‍ 6 പേരും കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ 5 പേരും തൃശൂര്‍ 4 പേരും എറണാകുളത്തും വയനാട്ടിലും 2 പേരും പോസിറ്റീവായി.

ചെന്നൈയില്‍ നിന്ന് നാട്ടിലെത്തിയ പാലക്കാട് ജില്ലയിലെ മീനാക്ഷിയമ്മാള്‍, അബുദാബിയില്‍ നിന്ന് തിരിച്ചെത്തിയ മലപ്പുറം എടപ്പാള്‍ സ്വദേശി ഷബ്‌നാസ്, കൊല്ലം ജില്ലയിലെ കാവനാട് സ്വദേശി സേവ്യര്‍ എന്നിവരാണ് മരണപ്പെട്ടിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തുളള ആകെ കൊവിഡ് മരണം 14 ആയിരിക്കുകയാണ്. മരണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു.

3787 സാംപിളുകളാണ് ഇന്ന് പരിശോധിച്ചത്. സംസ്ഥാനത്ത് ഇതുവരെ 1588 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 884 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 17065 പേരാണ് നിരീക്ഷണത്തിലുളളത്. 168578 പേര്‍ വീടുകളിലും 1487 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 225 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 76383 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. അതില്‍ 72139 എണ്ണം രോഗബാധ ഇല്ലെന്നുറപ്പാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+