Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ലിഫ്ഹൗസിനടുത്ത് കൂട്ടക്കൊല!! മരിച്ചത് നാലു പേര്‍, ഒരാളെ വെട്ടിനുറുക്കി!! മകന്‍ ഒളിവില്‍.....

മൂന്നു മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ് കാണപ്പെട്ടത്‌

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിനുള്ളില്‍ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. നന്തന്‍കോട് ക്ലിഫ് ഹൗസിനു സമീപത്തുള്ള വീട്ടിലാണ് നാലു
മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്നു മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും നാലാമത്തേത് വെട്ടിനുറുക്കിയ നിലയില്‍ കുളിമുറിയില്‍ ചാക്കിലും കണ്ടെത്തുകയായിരുന്നു.

1

റിട്ടയേര്‍ഡ് ഡോക്ടര്‍ ജീന്‍ പത്മ, ഭര്‍ത്താവ് രാജാതങ്കന്‍, മകള്‍ കരോളിന്‍, മുത്തശ്ശി ലളിത എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അര്‍ധരാത്രിയോടെയാണ് വീട്ടില്‍ നിന്നും പുക ഉയരുന്നതായി അയല്‍വാസികള്‍ കണ്ടത്. തുടര്‍ന്ന് ഇവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും ഉടന്‍ സംഭവസ്ഥലത്തെത്തി. പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മഴു, വെട്ടുകത്തി തുടങ്ങിയ ആയുധങ്ങള്‍ വീട്ടിനടുത്തു നിന്നു ലഭിച്ചിട്ടുണ്ട്. സംഭവശേഷം ഡോക്ടറുടെ മകന്‍ ജീന്‍ കേതല്‍ ഒളിവിലാണ്. ഇയാളെ
കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

2

അഞ്ചു പേരാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഡോക്ടറുടെ മകന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു. വീട്ടിലുള്ളവര്‍ കന്യാകുമാരിയില്‍ വിനോദയാത്ര പോയിരിക്കുകയാണെന്നും രണ്ടു ദിവസത്തിനകം തിരിച്ചെത്തുമെന്നാണ് മകന്‍ പറഞ്ഞതെന്നു സഹോദരന്‍ വ്യക്തമാക്കി. മകന്റെ കാലില്‍ പൊള്ളലേറ്റ പാടുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. രണ്ടു ദിവസം മുമ്പ് കൊലപാതകം നടത്തിയ ശേഷം ഇയാള്‍ വീടിനു തീയിട്ടതാണോയെന്നു പോലീസ് സംശയിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+