കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രസവ ചിത്രീകരണം; മൂന്നു ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു

  • By Gokul
Google Oneindia Malayalam News

കൊച്ചി: പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ വെച്ച് പ്രസവം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും വാട്‌സ് ആപ്പിലൂടെ പ്രചിരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നു ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യമന്ത്രി വിഎസ് ശിവകുമാറാണ് ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്.

ഡോക്ടര്‍മാരായ മധു, സുനില്‍ കുമാര്‍, മനോജ് കുമാര്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ഡിഎംഒ ഡോ. റീന സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഓപ്പറേഷന്‍ തിയറ്ററില്‍ നടന്ന ചിത്രമെടുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് പങ്കുണ്ടെന്ന് ഡിഎംഒ റിപ്പോര്‍ട്ടില്‍ വ്യ്കമാക്കിയതോടെയാണ് സസ്‌പെന്‍ഷന്‍ തീരുമാനം ഉണ്ടായിരിക്കുന്നത്.

ernakulam-map

പ്രസവ ചിത്രീകരണം വാര്‍ത്തയാവുകയും പോലീസ് കേസ് അന്വേഷിക്കാന്‍ തുടങ്ങുകയും ചെയ്തതോടെ മൂന്നു ഡോക്ടര്‍മാരും ഒളിവില്‍ പോയിരിക്കുകയാണ്. മൂവരും ഒരേ ടവറിന്റെ കീഴിലാണുള്ളതെന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പോലീസിന് വ്യക്തമായിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.

മൊഴി നല്‍കാന്‍ ഹാജരാജണമെന്ന് പോലീസും ഡിഎംഒയും ആവശ്യപ്പെട്ടെങ്കിലും മൂവരും അതിനു തയ്യാറായിട്ടില്ല. അതിനിടെ, തങ്ങളുടെ അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ആവശ്യം തള്ളി. പ്രസവത്തിന്റെ ഫോട്ടോയെടുപ്പിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചാണ് കോടതി അറസ്റ്റ് ആവശ്യം നിരസിച്ചത്.

English summary
Three doctors suspended payyannur taluk hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X