കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ മൂന്ന് പേര്‍ ഒഴുക്കില്‍ പെട്ട് മരിച്ചു

  • By Soorya Chandran
Google Oneindia Malayalam News

കണ്ണൂര്‍: ഒരു കുടുംബത്തിലെ മൂന്ന് പേര്‍ പുഴയില്‍ ഒഴുക്കില്‍ പെട്ട് മരിച്ചു. ശ്രീകണ്ഠാപുരത്ത് കോട്ടൂര്‍ പുഴയിലാണ് അപകടം.

ജോയ്‌സി, അഞ്ജന, അല്‍ഫോന്‍സ എന്നിവരാണ് മരിച്ചത്. ജോയ്‌സിയും അഞ്ജനയും 12 വയസ്സുകാരാണ്. അല്‍ഫോന്‍സ 29 കാരിയും.

Sreekantapuram

കോട്ടൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍. മൂന്ന് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഒക്ടോബര്‍ 2 വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് മൂവരും ഒഴുക്കില്‍ പെട്ടത്.

ഏറെ നേരത്തെ തിരച്ചിലിന് ശേഷമാണ് മൂന്ന് പേരേയും കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെമ്പന്‍തൊട്ട സ്വദേശികളാണ് മരിച്ചവര്‍.

ചെമ്പത്തൊട്ടി സ്വദേശിയായ ചാള്‍സിന്റെ മകനാണ് മരിച്ച ജോയ്‌സി. ചാള്‍സിന്റെ വീട്ടില്‍ വിരുന്ന് വന്നതായിരുന്നു അല്‍ഫോന്‍സയും അഞ്ജനയും. ഒരാള്‍ ഒഴുക്കില്‍ പെട്ടപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്ന് പേരും അപകടത്തില്‍ പെട്ടത്.

രണ്ട് വര്‍ഷം മുമ്പും കോട്ടൂര്‍ പുഴയില്‍ സമാനമായ രീതിയില്‍ അപകടം ഉണ്ടായിരുന്നു. അന്നും വിരുന്ന് വന്നവരെയാണ് പുഴ കൊണ്ടുപോയത്.

English summary
Three drowned to death while taking bath in river
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X