വാളയാറിന് സമീപം ട്രെയിനിടിച്ച് കുട്ടിയാനകളടക്കം മൂന്ന് ആനകള്‍ ചെരിഞ്ഞു. ഗതാഗതം തടസപ്പെട്ടു
കോയമ്പത്തൂര്‍: കോയമ്പത്തൂരിനടുത്ത് നവക്കരയില്‍ ട്രെയിനിടിച്ച് മൂന്ന് കാട്ടാനകള്‍ ചെരിഞ്ഞു. രണ്ട് കുട്ടിയനായും ഒരു പിടിയാനയുമടക്കം മൂ്ന്ന ആനകളാണ് ചെരിഞ്ഞത്. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന മംഗലാപുരം ചെന്നൈ മെയിലാണ് ഇടിച്ചത്. ഇടിയുടെ ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. സംഭവ സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസുമെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. കാട്ടാനകള്‍ പാളം മുറിച്ചുകടക്കുമ്പോള്‍ ആയിരുന്നു അപകടം.

സംഭവത്തെ തുടര്‍ന്ന് റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. വാളയാറിനും കോയമ്പത്തൂരിനു മിടയിലാണ് ആനകളെ ട്രെയിന്‍ ഇടിച്ചത്. 9.38ന് കോയമ്പത്തൂരിലെത്തേണ്ട ട്രെയിന്‍ ഇപ്പോഴും വാളയാറില്‍ പിടിച്ചിട്ടിരിക്കുകയാണ്. പാലക്കാട്-കോയമ്പത്തൂര്‍ റൂട്ടില്‍ വാളയാറിനും തമിഴ്നാടിനും സമീപം മുമ്പും നിരവധി തവണ ട്രെയിനിടിച്ച് കാട്ടാനകള്‍ ചരിഞ്ഞ സംഭവമുണ്ടായിരുന്നു.
എന്താണ് പരിപാടി? വൈറ്റ് ഗൗണിട്ട് കുസൃതി ചിരിയുമായി നടി അനാർക്കലി മരയ്ക്കാർ... ബ്രൈഡൽ ലുക്ക് വൻ വൈറൽ












Click it and Unblock the Notifications