Get Updates
Get notified of breaking news, exclusive insights, and must-see stories!

നിര്‍ഭയയില്‍ പെണ്‍കുട്ടികള്‍ കണ്ണാടിച്ചില്ല് വിഴുങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നിര്‍ഭയയിലെ മൂന്ന് പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കണ്ണാടിച്ചില്ല് കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിയ്ക്കുകയായിരുന്നു പെണ്‍കുട്ടികള്‍. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. മൂന്ന് പെണ്‍കുട്ടികളെയും തിരുവനന്തപുരം മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചുമയ്ക്കുമ്പോള്‍ രക്തം കണ്ടതിനെത്തുടര്‍ന്ന് ഒരാളെ അഡ്മിറ്റ് ചെയ്തു. രണ്ട് പേര്‍ നിരീക്ഷണത്തിലാണ്. മുഖം നോക്കാന്‍ ഉപയോഗിയ്ക്കുന്ന കണ്ണാടി പൊട്ടിച്ച് പെണ്‍കുട്ടികള്‍ കഴിയ്ക്കുകയായിരുന്നുവെന്ന് പൊലീസ് നല്‍കുന്ന വിവരം. മറ്റൊരു കുട്ടി പറഞ്ഞതിനെത്തുടര്‍ന്നാണ് നിര്‍ഭയ കേന്ദ്രത്തിലുള്ളവര്‍ വിവരം അറിയുന്നത്. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചു. ഇതില്‍ രണ്ട് കുട്ടികള്‍ക്ക് ആത്മഹത്യ പ്രവണത ഉള്ളതായി പറയപ്പെടുന്നു.

Thiruvannathapuram

ലൈംഗിക പീഡനത്തിനും മറ്റും ഇരയാകുന്ന പെണ്‍കുട്ടികളെയാണ് നിര്‍ഭയ കേന്ദ്രത്തില്‍ പാര്‍പ്പിയ്ക്കുന്നത്. ഇവിടെ നിന്ന് കുട്ടികളെ കാണാതാവുന്നതായി ഇടയ്ക്ക് അധികൃതര്‍ പരാതിപ്പെടാറുണ്ട്. നിര്‍ഭയ കേന്ദ്രത്തിന് മതിയായ സുരക്ഷയില്ലെന്നും അടുത്തിടെ ചില ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+