ഇറാഖില്‍ നിന്ന് 3നഴ്സുമാര്‍ കൂടി മടങ്ങിയെത്തി
നെടുമ്പാശ്ശേരി: ആഭ്യന്തര കലാപം രൂക്ഷമായ ഇറാഖില്‍ നിന്ന് മൂന്ന് മലയാളി നഴ്‌സുമാര്‍ കൂടി മടങ്ങിയെത്തി. കലാപം കൂടുതല്‍ നഗരങ്ങളിലേയ്ക്ക് വ്യാപിയ്ക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നഴ്‌സുമാര്‍ മടങ്ങിയെത്തിയത്. ബാഗ്ദാദ് അല്‍എല്‍വിയ ആശുപത്രിയിലെ നഴ്‌സുമാരാണ് മടങ്ങിയെത്തിയത്.
പത്തനംതിട്ട സ്വദേശിനികളായ ആര്യ, സിഞ്ജു മാത്യു, കോട്ടയം കൈപ്പുഴ സ്വദേശിനി ജിഷ എന്നിവരാണ് ഇറാഖില്‍ നിന്ന് മടങ്ങിയെത്തിയത്. ഒരു വര്‍ഷത്തില്‍ താഴമാത്രമാണ് നഴ്‌സുമാര്‍ ഇറാഖില്‍ സേവനം അനുഷ്ടിച്ചത്. ഇനിയും ഒട്ടേറെപ്പേര്‍ നാട്ടിലേയ്ക്ക് മടങ്ങിയെത്താന്‍ തയ്യാറായിട്ടുണ്ട്.

ഇറാഖില്‍ കുടുങ്ങിയ 19 മലയാളി നഴ്‌സുമാരെ നാട്ടിലെത്തിയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇവരുടെ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ട് ഉള്‍പ്പെടയുള്ള രേഖകള്‍ ആശുപത്രി അധികൃതര്‍ ഇന്ത്യന്‍ എംബസിയ്ക്ക് കൈമാറിയേക്കും.
അല്‍എല്‍വിയ ആശുപത്രിയ്ക്ക നേരെ ബോംബ് വര്‍ഷിച്ചെങ്കിലും കെട്ടിടത്തിന് നാശനഷ്ടമുണ്ടായതല്ലാതെ ആളപായമില്ലെന്ന് നഴ്‌സുമാര്‍ പറയുന്നു. ശമ്പളവും മറ്റും കൃത്യമായി ലഭിച്ചിരുന്നു. എ്ന്നാല്‍ സംഘര്‍ഷം കൂടുതല്‍ നഗരങ്ങളിലേയ്ക്ക് പടരുന്നതും ബന്ധുക്കള്‍ നാട്ടിലേയ്ക്ക് വരാന്‍ നിര്‍ബന്ധിച്ചതുമാണ് നഴ്‌സുമാരെ കേരളത്തിലേയ്ക്ക് മടങ്ങാന്‍ പ്രേരിപ്പിച്ചത്. അതേസമയം മടങ്ങിയെത്തിയ 46 നശ്‌സുമാരുടെ പുനരധിവാസത്തെപ്പറ്റി സര്‍ക്കാര്‍ ആലോചിയ്ക്കുകയാണ്.












Click it and Unblock the Notifications