കേരളത്തിലെ 3 ഡാമുകള്‍ കൂടി തമിഴ്നാടിന്
തിരുവനന്തപുരം: കേരളത്തിലെ മൂന്ന് ഡാമുകളുടെ ഉടമസ്ഥാവകാശം തമിഴ്‌നാടിന്. ഡാമുകള്‍ക്കുള്ള തമിഴ് നാടിന്റെ അവകാശ വാദം കേരളം എതിര്‍ക്കാത്തതിനെത്തുടര്‍ന്നാണ് മൂന്ന് ഡാമുകളുടെ ഉടമസ്ഥാവകാശം കേരളത്തിന് നഷ്ടമായത്. നിയമസഭ സമ്മേളനത്തില്‍ ജമീലപ്രകാശം ഇക്കാര്യം രേഖമൂലം ഉന്നയിച്ചു. തുടര്‍ന്ന് സൂയില്‍ പ്രതിപക്ഷ ബഹളം ഉണ്ടായി. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭാനടപടികള്‍ തടസപ്പെട്ടു.
വിഷയം ഗൗരവമുള്ളതാണെന്നും വീഴ്ചയുണ്ടായാല്‍ നടപടി സ്വീകരിയ്ക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 2013 ഡിസംബര്‍ 27 ന് ചേര്‍ന്ന ഡാം സുരക്ഷ അതോറിറ്റി യോഗത്തിലാണ് തമിഴ്‌നാട് കേരളത്തിലെ മുല്ലപ്പെരിയാര്‍, പറമ്പിക്കുളം, തുണക്കടവ്, പെരുവാരിപ്പളം എന്നീ ഡാമുകള്‍ക്കായി അവകാശവാദം ഉന്നയിച്ചത്.കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുത്ത ചീഫ് എഞ്ചിനീയര്‍ അവകാശവാദത്തെ എതിര്‍ത്തില്ല.

കേരളം എതിര്‍ക്കാത്തതിനെത്തുടര്‍ന്ന് മുല്ലെപ്പെരിയാര്‍ ഒഴികെ മൂന്ന് ഡാമുകളുടെ ഉടമസ്ഥാവകാശം വേണമെന്ന തമിഴ്‌നാടിന്റെ വാദം കേന്ദ്ര ജലകമ്മീഷ ന്‍ അംഗീകരിച്ചു. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. നിയമസഭയില്‍ വിഷയത്തെപ്പറ്റി അന്തിമ തീരുമാനം ഉണ്ടാകാത്തതിനാലാണ് എതിക്കാത്തതെന്നാണ് ജലവകുപ്പ് മന്ത്രി നല്‍കുന്ന മറുപടി.
ഡാം പരിശോധനയ്‌ക്കെത്തിയ കേരള സംഘത്തെ തമിഴനാട് തടയുകയും ഡാമുകളുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്ന് കാട്ടുകയും ചെയ്തു. സഭയോടുള്ള വഞ്ചനായാണിതെന്ന് കാട്ടിയാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചത്. വിഷത്തില്‍ നാളെ (ജൂണ്‍ 12) ന് പ്രസ്താവന നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് ബഹളം അവസാനിപ്പിച്ചത്.












Click it and Unblock the Notifications