കൃഷ്ണഗിരിയില്‍ വാഹനാപകടം: രണ്ട് വയസുള്ള കുട്ടി ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ മരിച്ചു
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. പാലക്കാട് സ്വദേശികളായ മുരളീധരന്‍ ഭാര്യ വിന്‍സി രണ്ട് വയസുള്ള മകന്‍ എന്നിവരാണ് മരിച്ചത്
കോഴിക്കോട്: തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു. പാലക്കാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. പാലക്കാട് സ്വദേശികളായ മുരളീധരന്‍ ഭാര്യ വിന്‍സി രണ്ട് വയസുള്ള മകന്‍ എന്നിവരാണ് മരിച്ചത്.

മുരളീധരന്റെ അമ്മ ലക്ഷ്മി മൂത്തമകള്‍ മേഘ്‌ന എന്നിവരെ ഗുരുതര പരുക്കുകളോടെ കൃഷ്ണഗിരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് നിന്ന് ചെന്നൈയിലേക്കുള്ള യാത്രക്കിടെയാണ് അപകടം ഉണ്ടായത്.












Click it and Unblock the Notifications