നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; വാഹനം ഓടിച്ച 19 കാരൻ പിടിയിൽ

നെടുമ്പാശേരി അത്താണിയിൽ മിനി കൂപ്പർ കാർ ഇടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. വയനാട് സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശിനി ഗോപിക(22), സൗത്ത് കർണാടക സ്വദേശി ഇയാസ് (21) എന്നിവരാണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന ഡ്രൈവർ സുഹൈൽ സജീവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

പുലർച്ചെ 2 മണിയോടെ ആയിരുന്നു അപകടം നടന്നത്. അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറിലുള്ളവരെഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സ്കൂട്ടറിൽ സഞ്ചരിച്ച മൂന്ന് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മരിച്ച മൂന്ന് പേരും തൃക്കാക്കര സുക്കോയ എന്ന ക്രാഫ് ഷോപ്പിലെ ജീവനക്കാരാണ്.

koch

അതേസമയം സംഭവത്തെ തുടർന്ന് സഹൈൽ ഓടി രക്ഷപെടാൻ ശ്രമിച്ചതോടെ നാട്ടുകാർ ഇയാളെ പിടികൂടി. എന്നാൽ ഇയാൾ അവിടെ വെച്ച് വെല്ലുവിളിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. തൻ്റെ വീട്ടുകാർ ഈ കേസ് നോക്കിക്കോളാമെന്നായിരുന്നു ഇയാളുടെ വെല്ലുവിളി.

അതേസമയം ഡ്രൈവർ സുഹൈൽ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാൾക്ക് 19 വയസാണ്. രാജഗിരിയിൽ രണ്ടാം വർൽ ബികോം വിദ്യാർത്ഥിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma