പാലക്കാട്ട് കാര്‍ കെഎസ്ആര്‍ടിസി ബസിലിടിച്ച് മൂന്ന് മരണം
പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയ്ക്കു സമീപം മൂങ്കില്‍മടയില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് മൂന്നു മരണം. കാറിലുണ്ടായിരുന്ന പെരുമ്പാവൂര്‍ സ്വദേശികളായ യാക്കൂബ്, എല്‍ദോസ്, ആലപ്പുഴ കുട്ടനാട് സ്വദേശി സുനില്‍കുമാര്‍ എന്നിവരാണ് മരിച്ചത്.
കാറിലുണ്ടായിരുന്ന പെരുമ്പാവൂര്‍ സ്വദേശി എബിന്‍ ജോര്‍ജ്, ആലപ്പുഴ സ്വദേശി ബാബു എന്നിവരെ ഗുരുതര പരുക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൊള്ളാച്ചിയില്‍ നിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്ന ബസും തമിഴ്‌നാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാറിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ബസിലിടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
മൂങ്കിന്‍മത അഞ്ചാം മൈലില്‍ ഇഞ്ചികൃഷി നടത്തുന്നവരാണ് കാറിലുണ്ടായിരുന്ന പെരുമ്പാവൂര്‍ സ്വദേശികള്‍. ആലപ്പുഴ സ്വദേശികള്‍ ചെത്തുതൊഴിലാളികളാണ്. ഇവര്‍ ഒരുമിച്ച് ഒരിടത്തായിരുന്നു താമസമെന്നും അങ്ങോട്ടുള്ള യാത്രയിലാണ് അപകടമുണ്ടായതെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications