കേരള കോണ്‍ഗ്രസ് (എം) പിളര്‍ന്നു, നേതാക്കള്‍ പുറത്തേയ്ക്ക്, മാണി ബിജെപിയുമായി സഖ്യത്തിന് ശ്രമിച്ചു
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം) പിളര്‍ന്നു . നേതാക്കളായ ആന്റണി രാജു, ഡോ കെസി ജോസഫ് , ഫ്രാന്‍സിസ് രാജു എന്നിവര്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവച്ചു . ആന്റണി രാജു വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത് . പുതിയ പാര്‍ട്ടിയെ ഫ്രാന്‍സിസ് ജോര്‍ജ്ജ് നയിക്കുമെന്നും പാര്‍ട്ടി കമ്മിറ്റിയോഗം മാര്‍ച്ച് ഒന്‍പതിന് ചേരുമെന്നും അദ്ദേഹം പറഞ്ഞു .
മതേതരത്വത്തിന് വിരുദ്ധമായി മാണി ബിജെപിയുമായി അടുക്കാന്‍ ശ്രമിച്ചതും പാര്‍ട്ടിയിലെ കുടുംബ വാഴ്ചയുമാണ് രാജിയ്ക്ക് കാരണമെന്നും ആന്റണു രാജു പറഞ്ഞു . മാണി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്നും വാര്‍ത്ത സമ്മേളനത്തിനിടെ ആന്റണി രാജു പറയുകയുണ്ടായി .

സ്ഥാനമാനങ്ങള്‍ മോഹിച്ചല്ല രാജിയെന്നും കേരള കോണ്‍ഗ്രസ് (ജെ) വിഭാഗം പുനരുജ്ജീവിപ്പിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. മാണി മന്ത്രിസ്ഥാനത്തിരുന്ന നടത്തിയത് സുതാര്യമല്ലാത്ത പ്രവര്‍ത്തനങ്ങളാണെന്നും ആന്‍റണി രാജു പറഞ്ഞു . അതേ സമയം വിമതരെപ്പറ്റി പഠിയ്ക്കാതെ മുന്നണിയില്‍ എടുക്കരുതെന്ന് എല്‍ഡിഎഫിന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ മുന്നറിയിപ്പ് നല്‍കി .












Click it and Unblock the Notifications