തേനിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു: ഒരാളുടെ നില ഗുരുതരം
ചെന്നൈ: തമിഴ്നാട് തേനിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് തേനി പെരിയകുളത്ത് മിനി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരണപ്പെട്ടവർ കോട്ടയം സ്വദേശികളാണ്. കാർ യാത്രക്കാരായ കുറവിലങ്ങാട് കുര്യം സ്വദേശികളായ ജെയിൻ തോമസ്, സോണിമോൻ കെ ജെ കാഞ്ഞിരത്തിങ്കൽ, ജോബീഷ് തോമസ് അമ്പലത്തിങ്കൽ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ ഷാജി പിഡി എന്നയാളെ വിദഗ്ധ ചികിത്സക്കായി തേനി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മിനി ബസിലെ യാത്രക്കാരായ 18 പേർക്ക് പരിക്കേറ്റു. ഇവരേയും തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏർക്കാട് എന്ന സ്ഥലത്തേക്ക് വിനോദ സഞ്ചാരികളുമായി പോവുകയായിരുന്നു മിനി ബസ്. തേനിയിലേക്ക് പോവുകയായിരുന്നു മാരുതി ഓൾട്ടോ കാറില്‍ നാല് പേരാണ് ഉണ്ടായിരുന്നത്. മൂന്ന് പേർ സംഭസ്ഥലത്ത് തന്നെ മരിച്ചു.
കൂട്ടിയിടിയിൽ കാർ പൂർണമായി തകർന്നു. ബസ് റോഡിൽ തലകീഴായി മറിഞ്ഞു. കാർ യാത്രക്കാർ വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്നുവെന്നാണ് വിവരം. അപകട വിവരം അറിഞ്ഞ് ബന്ധുക്കൾ കോട്ടയത്ത് നിന്നും തേനിയിലേക്ക് പുറപ്പെട്ടു.












Click it and Unblock the Notifications