സേലത്ത് വാഹനാപകടത്തില്‍ പിഞ്ച് കുഞ്ഞ് ഉള്‍പ്പടെ മലയാളികള്‍ മരിച്ചു
സേലം: തമിഴ്‌നാട്ടില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ മരിച്ചു. ബാംഗ്ളൂരില്‍ നിന്നും പാലക്കാട്ടേയ്ക്ക് വരികയായിരുന്ന കാര്‍ മറിഞ്ഞ് മൂന്ന് മലയാളികളാണ് മരിച്ചത്. പാലക്കാട് കഞ്ചിക്കോട് സ്വദേശികളായ ഇന്ദിര (60), ബിന്ദു(250, ദേവശ് (ഒന്ന്) എന്നിവരാണ് മരിച്ചത്. സേലത്താണ് അപകടം നടന്നത്.
ബാംഗഌരില്‍ നിന്നും പാലക്കാട്ടേയ്ക്ക് വരികയായിരുന്ന കാര്‍ സേലത്ത് നിന്ന് 70 കിലോമീറ്റര്‍ അകലെ ധര്‍മപുരി കൂനപ്പെട്ടിയില്‍ വച്ചാണ് അപകടത്തില്‍ പെട്ടച്. രാവിലെ ഏഴ് മണിയോടെയാണ് അപകടം.

കാറിലുണ്ടായിരുന്ന സന്തോഷ് (35), ഭാര്യ വന്ദന (30) എന്നിവരെ പരിക്കുകളോടെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ മകനാണ് മരിച്ച ദേവേശ്. റോഡരികിലെ ഒരു കുഴിയിലേയ്ക്ക് കാര്‍ മറിഞ്ഞാണ് അപകടം ഉണ്ടായത്.












Click it and Unblock the Notifications