കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുപ്പതിയില്‍ വാഹനാപകടത്തില്‍ മലയാളികളായ ഡോക്ടര്‍ ദന്പതിമാരും മകനും മരിച്ചു

  • By Meera Balan
Google Oneindia Malayalam News

ചിറ്റൂര്‍: തിരുപ്പതിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ മരിച്ചു. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത് . പത്തനംതിട്ട റാന്നി സ്വദേശികളായ ഡോ. സന്തോഷ്, ഭാര്യ ഡോ ആശ നമ്പ്യാര്‍, മകന്‍ ഹരികൃഷ്ണന്‍ (14) എന്നിവരാണ് മരിച്ചത് . പരിക്കേററ ഇളയമകന്‍ അശ്വിനെ (11) ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ് .

തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിയ്ക്കുകയായിരുന്നു . ചിറ്റൂരിലെ പുതുപേട്ടയില്‍ പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായത് .

Accident

കാര്‍ പൂര്‍ണമായും തകര്‍ന്നു. ദമ്പതിമാര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഹരികൃഷ്ണന്‍ ആശുപത്രിയിലെത്തിച്ച ശേഷമാണ് മരിച്ചത്. മൂന്ന് പേരുടേയും മൃതദേഹങ്ങള്‍ ചിറ്റൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ് . ഇടുക്കി ഡിഎംഒ ഓഫീസ് ജീവനക്കാരനാണ് മരിച്ച സന്തോഷ് . കാസര്‍കോട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ആണ് ആശ നമ്പ്യാര്‍ .

English summary
Three Malayalees died in a car accident at Tirupati
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X