ഒന്നല്ല, ചൊവ്വയിലേക്ക് പോകാന്‍ മൂന്ന് മലയാളികള്‍
തിരുവനന്തപുരം: തിരിച്ചു വരവില്ലാത്ത ചൊല്ലാ യാത്രക്ക് തയ്യാറായി ഒരു മലയാളിയുണ്ടെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാലിതാ ഞെട്ടിപ്പിക്കുന്ന ആ വിവരം അറിഞ്ഞോളൂ... ഒന്നല്ല, മൂന്ന് മലയാളികളാണ് ചൊവ്വാ യാത്രക്ക് തയ്യാറായിരിക്കുന്നത്. അതില്‍ രണ്ട് പേര്‍ സ്ത്രീകളാണ്.
ഇനി ഒരു അഭിമുഖത്തിന്റെ ദൂരം മാത്രമേ ഇവര്‍ക്കും ചൊവ്വ യാത്രക്കും തമ്മിലുള്ളു. ലക്ഷക്കണക്കിന് പേരില്‍ നിന്ന് തയ്യാറാക്കിയ ചുരുക്കപ്പട്ടിക ഇപ്പോള്‍ 705 ല്‍ ഒതുങ്ങിയിരിക്കുന്നു. അതില്‍ പെടുന്നതാണ് ഈ മലയാളികള്‍.

ലേഖ മേനോന്‍, ശ്രദ്ധ പ്രസാദ്, രാകേഷ്... ഇവരാണ് ആ മൂന്ന് പേര്‍. ഇതില്‍ ലേഖയും ശ്രദ്ധയും പാലക്കാട്ടുകാരാണ്. രാകേഷ് തിരുവനന്തപുരം സ്വദേശിയും.
പാലക്കാട് കല്ലേക്കാട് നിന്നുള്ള ലേഖ അയര്‍ലന്റില്‍ മറൈന്‍ ബയോടെക്‌നോളജിയില്‍ ഗവേഷണം നടത്തുകയാണ്. ശ്രദ്ധയാണെങ്കില്‍ ടീനേജ് വിട്ടിട്ടില്ല. 18 വയസ്സ് മാത്രം പ്രായം. പ്ലസ് ടു കഴിഞ്ഞ് എന്‍ജിനീയറിങ്ങ് പഠനത്തിന് ചേരാനിരിക്കുന്നു. രാകേഷ് തിരുവനന്തപുരം സ്വദേശിയാണ്. ടെക്‌നോ പാര്‍ക്കിലെ ജീവനക്കാരന്‍.
ചൊവ്വയിലേക്ക് ഒരു യാത്ര എന്നത് മാത്രമല്ല ഇത്. തിരിച്ചുവരാത്ത ഒരു കുടിയേറ്റമാണ്. അതിന് തയ്യാറാകണമെങ്കില്‍ ഇത്തിരി ധൈര്യമൊക്കെ വേണം. ഈ മൂന്ന് പേര്‍ക്കും ആ ധൈര്യം വേണ്ടുവോളം ഉണ്ടെന്നാണ് തോന്നുന്നത്.
2023 ല്‍ ആണ് ആദ്യ ചൊവ്വ കുടിയേറ്റത്തിന് പദ്ധതിയിട്ടിരിക്കുന്നത്. മാര്‍സ് വണ്‍ എന്ന പദ്ധതിക്ക് കീഴിലാണിത്.ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന 705 പേരില്‍ 44 പേര്‍ ഇന്ത്യക്കാരാണ്. 705 ല്‍ നിന്ന് 353 പേരെ ഇനി ഒഴിവാക്കാനുണ്ട്. അവസാന വട്ട അഭിമുഖത്തിന് ശേഷമായിരിക്കും ഇത്. അപ്പോഴും അതില്‍ മലയാളികളുണ്ടാകുമോ... കാത്തിരിക്കാം.












Click it and Unblock the Notifications