പാലക്കാട്ട് മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു, വനത്തില്‍ തണ്ടര്‍ബോള്‍ട്ടിന്റെ ഏറ്റുമുട്ടല്‍ തുടരുന്നു!!
Recommended Video
പാലക്കാട്: ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും മാവോയിസ്റ്റ് വേട്ട. തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ പാലക്കാട് ഉള്‍വനത്തില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. പാലക്കാട് മഞ്ചക്കട്ടി ഊരിലാണ് വെടിവെപ്പുണ്ടായത്. നേരത്തെ തന്നെ മാവോയിസ്റ്റുകളുടെ ആക്രമണം സംസ്ഥാനത്ത് ഉണ്ടാവുമെന്ന് വിവിധ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തണ്ടര്‍ബോള്‍ട്ടിനെ മാവോവാദി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചതും ഇതിനായിരുന്നു.

സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഉള്‍വനത്തില്‍ വെച്ചാണ് ഏറ്റുമുട്ടലുണ്ടായത്. തണ്ടര്‍ ബോള്‍ട്ട് അസി കമാന്‍ഡന്റ് സോളമന്റെ നേതൃത്വത്തിലുള്ള തണ്ടര്‍ ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിവെച്ചതിനെ തുടര്‍ന്നാണ് ആക്രമണം ആരംഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഏറ്റുമുട്ടല്‍ വനത്തിനുള്ളില്‍ ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
മാവോയിസ്റ്റുകള്‍ ഇവിടെ ക്യാമ്പ് നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തണ്ടര്‍ബോള്‍ട്ട് തിരച്ചില്‍ നടത്തിയത്. മരിച്ചവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന. ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങളും മറ്റും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ തന്നെ പോലീസിന്റെ ലിസ്റ്റിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടവര്‍. അതേസമയം വെടിവെപ്പ് തുടരുന്ന മേഖലയിലേക്ക് കൂടുതല്‍ പോലീസുകാരെ അയച്ചിട്ടുണ്ട്.
തണ്ടര്‍ ബോള്‍ട്ട് സംഘം വനത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണഅ വെടിവെപ്പ് ഉണ്ടായത്. ഈ മേഖലയില്‍ കുറച്ച് ദിവസങ്ങളായി മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടായിരുന്നു. ഈ വിവരമറിഞ്ഞാണ് തണ്ടര്‍ ബോള്‍ട്ട് പട്രോളിംഗിന് എത്തിയത്. അതേസമയം കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. തണ്ടര്‍ബോള്‍ട്ട് സംഘത്തിലെ ഏതെങ്കിലും അംഗത്തിന് പരിക്കുണ്ടോ തുടങ്ങിയ കാര്യങ്ങളും പോലീസ് വെളിപ്പെടുത്തിയിട്ടില്ല.


Click it and Unblock the Notifications