Get Updates
Get notified of breaking news, exclusive insights, and must-see stories!

വർക്കലയിൽ ഒരേ കുടുംബത്തിലെ 3 പേർ മരിച്ച നിലയിൽ കണ്ടെത്തി!! മൃതദേഹം കത്തികരിഞ്ഞ നിലയിൽ

കൊല്ലം; വർക്കലയിലെ വീടിനുള്ളിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. അച്ഛനും അമ്മയും മകളുമാണ് മരിച്ചത്. മേൽ വെട്ടൂർ ശ്രീലക്ഷ്മിയിൽ ശ്രീകുമാർ (58) ഭാര്യ മിനി ( 50 )ശ്രീലക്ഷ്മി (26) എന്നിവരുടെ മൃതദേഹങ്ങളാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പുലർച്ചയോടെയാണ് മരണം നടന്നതെന്നാണ് പ്രാഥമിക വിവരം.

പുലർച്ച 3.30 ഓടെ വീട്ടിൽ നിന്നും നിലവിളി കേട്ടതായി അയൽവാസികൾ പറഞ്ഞു. വീടിന്റെ മുകളിലത്തെ നിലയിൽ തീ പടർന്നതോടെ ഇവർ അഗ്നിശമന സേനയെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പോലീസിലും വിവരം അറിയിച്ചു. ഫയർഫോഴ്സും പോലീസും എത്തിയെങ്കിലും മൂന്നു പേരും മരിച്ച നിലയിലായിരുന്നു.

familyfou-160014

മിനിയുടേയും ശ്രീലക്ഷ്മിയുടേയും മൃതദേഹങ്ങൾ പൂർണമായി കത്തിക്കരിഞ്ഞ നിലയിൽ മുറിക്കുള്ളിലായിരുന്നു. ശ്രീകുമാറിന്റെ മൃതദേഹം കുളിമുറിയിലായിരുന്നു ഉണ്ടായിരുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

Recommended Video

cmsvideo
    vaccine will be available only in 2024 | Oneindia Malayalam

    കഴിഞ്ഞ 20 വർഷമായി ശ്രീകുമാർ ഡിഫൻസിലെ കരാർ ജോലി ഏറ്റെടുത്ത് നടത്തുന്ന കോൺട്രാക്ടർ ആണ്. ഇപ്പോൾ ശംഖുമുഖത്ത് എയർഫോഴ്സ് പണികൾ നടത്തി വരികയായിരുന്നു. ശ്രീലക്ഷ്മി ഗവേഷക വിദ്യാർത്ഥിയാണ്. ഇവർക്ക് കടബാധ്യതകൾ ഉണ്ടായിരുന്നതായി അയൽവാസികൾ പറഞ്ഞു. പെട്രോൾ ഒഴിച്ചാകാം ആത്മഹത്യ എന്നാണ് സൂചന. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+