Get Updates
Get notified of breaking news, exclusive insights, and must-see stories!

ചീമേനി കൊലപാതകം; പ്രതിയെ പോലീസിന് കാട്ടിക്കൊടുത്തത് സ്വന്തം അച്ഛന്‍

കാസര്‍കോട്: ചീമേനിയിലെ റിട്ട. അധ്യാപിക പി.വി. ജാനകിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ പോലീസിന് കാട്ടിക്കൊടുത്തത് അച്ഛന്‍. പ്രതി വിശാഖിന്റെ അഛ്ഛന്‍ ആണ് പോലീസിന് തലവേദനയുണ്ടാക്കിയ കേസില്‍ നിര്‍ണായക വിവരം കൈമാറിയത്. സംഭവത്തില്‍ പുലിയന്നൂര്‍ ചീര്‍ക്കുളം സ്വദേശികളായ പുതിയവീട്ടില്‍ വിശാഖ്(27), ചെറുവാങ്ങക്കോട് റിനീഷ്(23) എന്നിവര്‍ പോലീസ് പിടിയിലായിരുന്നു. കേസിലെ മുഖ്യപ്രതി മക്ലിക്കോട് അള്ളറാട് വീട്ടില്‍ അരുണി എന്ന അരുണ്‍(25) വിദേശത്തേക്ക് കടന്നിരിക്കുകയാണ്.

18 പവന്‍ സ്വര്‍ണാഭരണങ്ങളും 35,000 രൂപയുമാണ് ഇവര്‍ വീട്ടില്‍നിന്നും കവര്‍ന്നത്. ജാനകിയെ കൊലപ്പെടുത്തിയ സംഘം ഭര്‍ത്താവ് കളത്തേര കൃഷ്ണനെ പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. കവര്‍ച്ചയ്ക്കിടെ സംഘത്തിലൊരാളെ ജാനകി തിരിച്ചറിഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി.

murder

മകന്റെ കൈയ്യില്‍ അടുത്തകാലത്തായി കൂടുതല്‍ പണം കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ വിശാഖിന്റെ അച്ഛന്‍ കഴിഞ്ഞദിവസം പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചതോടെയാണ് രണ്ടരമാസം പോലീസിനെ ചുറ്റിച്ച കേസില്‍ തുമ്പുണ്ടായത്. തുടര്‍ന്ന് ചീമേനി എസ്.ഐ. എം.ഇ.രാജഗോപാലിന്റെ നേതൃത്വത്തില്‍ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണം വിറ്റ ജ്വല്ലറിയുടെ ബില്‍ കണ്ടെടുത്തു. പിന്നീട് വിശാഖിനെ ചോദ്യം ചെയ്തതോടെ എല്ലാം സമ്മതിക്കുകയായിരുന്നു.

കൊലപാതകം നടന്ന വീടിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് പ്രതികളുടെ വീട്. സംഭവം നടന്ന് രണ്ടരമാസത്തോളം പോലീസിന് യാതൊരു സൂചനയും നല്‍കാതെ പ്രതികള്‍ പിടിച്ചു നിന്നപ്പോള്‍ സത്യസന്ധനായ പിതാവിന്റെ ഇടപെടലാണ് കേസിന് തുമ്പുണ്ടാക്കിയത്. സ്വന്തം അയല്‍ക്കാര്‍ തന്നെയാണ് അധ്യാപികയുടെ കൊലപാതകത്തിന് കാരണക്കാര്‍ എന്നറിഞ്ഞ നാട്ടുകാരുടെ ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല. സംവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+