Get Updates
Get notified of breaking news, exclusive insights, and must-see stories!

14കാരിയെ ഗര്‍ഭിണിയാക്കിയത് 16 വയസുള്ള ബന്ധു; മൂന്ന് ആദിവാസി പെണ്‍കുട്ടികള്‍ക്ക് പീഡനം

ഒരാഴ്ചക്കിടെ വെള്ളമുണ്ട പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്യത് മൂന്ന് ആദിവാസി പീഡനക്കേസുകളാണ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്.

വയനാട്: സംസ്ഥാനത്ത് ആദിവാസി പെണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ അനുദിനം പെരുകുകയാണ്. മിക്ക കോളനികളിലും പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടികളടക്കം ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു. അച്ഛനില്ലാത്ത കുട്ടികളെ പ്രസവിച്ച് ആരോഗ്യം നശിച്ച് ജീവിതം നഷ്ടപ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടി വരികയാണ്.

നാട്ടില്‍ നിന്നെത്തുന്നവര്‍ മാത്രമല്ല, കോളനിക്കുള്ളിലുള്ളവര്‍ തന്നെയാണ് മിക്ക കേസുകളിലും പ്രതിയാകാറാണ്. മദ്യപിച്ചെത്തുന്ന പുരുഷന്‍മാരുടെ ലൈംഗിക ചൂഷണത്തിന് യുവതികള്‍ ഇരയാകുന്നു. അടുത്തിടെ മാനന്തവാടി പോലീസ് സ്‌റ്റേഷനില്‍ മൂന്ന് ആദിവാസി പെണ്‍കുട്ടികള്‍ പരാതിയുമായെത്തി. ഇതില്‍ 14 വയസുകാരിയെ പീഡിപ്പിച്ചത് 16 വയസുള്ള ബന്ധുവാണ്.

വില്ലനാകുന്നത് മദ്യം

വില്ലനാകുന്നത് മദ്യം

ആദിവാസി കോളനികളില്‍ മദ്യത്തിന്റെ ഒഴുക്കാണ് പീഡനങ്ങള്‍ പെരുകുന്നത് കാരണമെവ്വാണ് പോലീസ് പറയുന്നത്. മദ്യലഹരിയില്‍ പുരുഷന്‍മാര്‍ അഴിഞ്ഞാടുന്നത് കോളനികളില്‍ സ്ത്രീകളുടെ സൈ്വര്യജീവിതം തകര്‍ക്കുകയാണ്.

വെള്ളമുണ്ട കോളനി

വെള്ളമുണ്ട കോളനി

കഴിഞ്ഞ ഒരാഴ്ചക്കിടെ വെള്ളമുണ്ട പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്യത് മൂന്ന് ആദിവാസി പീഡനക്കേസുകളാണ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്.

ബന്ധുക്കള്‍

ബന്ധുക്കള്‍

മദ്യപിച്ചത്തെുന്ന കോളനിയിലെ ആണുങ്ങളാണ് പീഡനക്കേസുകളിലെ പ്രതികള്‍. മേച്ചേരിക്കുന്ന്, തൊണ്ണമ്പറ്റ, ഉണ്ടാടി കോളനികളിലാണ് കഴിഞ്ഞ ആഴ്ചയില്‍ ബാലികാപീഡനത്തിന് പോക്‌സോ ആക്ട് പ്രകാരം മൂന്ന് കേസുകളെടുത്തത്. പ്രതികളെല്ലാം ഇരകളുടെ അടുത്ത ബന്ധുക്കളാണ്.

പ്രായപൂര്‍ത്തിയാവാത്തവര്‍

പ്രായപൂര്‍ത്തിയാവാത്തവര്‍

ഇരകള്‍ മൂന്നുപേരും 14 വയസ്സ് മാത്രം പ്രായമുള്ള വിദ്യാര്‍ത്ഥിനികളാണ്. ഇതില്‍ ഒരു ബാലിക നാല് മാസം ഗര്‍ഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഇവരിപ്പോള്‍ വയനാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒരേ കോളനിയില്‍

ഒരേ കോളനിയില്‍

14 കാരിയെ ഗര്‍ഭിണിയാക്കി. കേസിലെ പ്രതി അതേ കോളനിയിലെ തന്നെ 16 വയസ്സ് മാത്രം പ്രായമുള്ള ബന്ധുവാണ്. മറ്റു രണ്ട് കുട്ടികളെയും പീഡിപ്പിച്ചത് തൊട്ടടുത്ത ബന്ധത്തില്‍പെട്ട വിവാഹിതരായ യുവാക്കളാണ്.

കൗണ്‍സിലിംഗ്

കൗണ്‍സിലിംഗ്

വിദ്യാലയത്തില്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് ഏതാനും മാസം മുമ്പ് നടന്ന പീഡനവിവരം കുട്ടികള്‍ പറഞ്ഞത്. സ്‌കൂളിലെ പ്രധാനാദ്ധ്യാപകര്‍ നല്‍കിയ പരാതിയിലാണ് വെള്ളമുണ്ട പോലീസ് കേസെടുത്തത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+