മൂന്ന് എംഎല്‍എമാര്‍ക്ക് സീറ്റില്ല; ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍, ആദ്യഘട്ട പട്ടികയ്ക്ക് അംഗീകാരം
സിറ്റിങ് എംഎല്‍എമാരില്‍ മൂന്നു പേരെ മാറ്റി നിര്‍ത്തി കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക തയ്യാര്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 31 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടികയ്ക്കാണ് തിരഞ്ഞെടുപ്പ് സമിതി യോഗം അംഗീകാരം നല്‍കിയത്. മൂന്നു പേര്‍ ഒഴികെ ബാക്കി എല്ലാ എംഎല്‍എമാരും അവരുടെ മണ്ഡലത്തില്‍ തന്നെ മല്‍സരിക്കും.
സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷന്‍ മധുസൂദനന്‍ മിസ്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചാല്‍ ഉടന്‍ പട്ടിക ഔദ്യോഗികമായി പുറത്തിറക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍, കെ ബാബു, എല്‍ദോസ് കുന്നപ്പള്ളി എന്നീ എംഎല്‍എമാരെയാണ് മാറ്റി നിര്‍ത്തിത്.

ലൈംഗിക ആരോപണം നേരിടുന്ന പശ്ചാത്തലത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ഇദ്ദേഹത്തെ നേരത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഏതാനും ദിവസങ്ങളായി പാലക്കാട് മണ്ഡലത്തില്‍ സജീവമാണ്. ഇനിയും മല്‍സരിക്കുമോ എന്ന ചോദ്യത്തിന് എല്ലാ കാര്യങ്ങളും പാര്‍ട്ടി തീരുമാനിക്കുംപോലെ നടക്കുമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
തൃപ്പൂണിത്തുറ എംഎല്‍എ ആയ കെ ബാബു ഇനി മല്‍സരിക്കാനില്ല എന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം നേതൃത്വത്തോട് വിശദീകരിച്ചത്. പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം വൈകും. കേസിന്റെ വിശദാംശങ്ങള്‍ സ്‌ക്രീനിങ് കമ്മിറ്റി പരിശോധിച്ച ശേഷമാകും തീരുമാനം.
ലോക്‌സഭാ എംപിമാരെ നിയമസഭയിലേക്ക് പരിഗണിക്കേണ്ട എന്ന് ദേശീയ നേതൃത്വം തീരുമാനിച്ചു. കണ്ണൂര്‍ എംപി കെ സുധാകരന്‍ മല്‍സര സന്നദ്ധത അറിയിച്ചിരുന്നു. മറ്റു പല എംപിമാരും സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ താല്‍പ്പര്യപ്പെടുന്നുണ്ട്. താന്‍ നിയമസഭയിലേക്ക് മല്‍സരിക്കാനില്ല എന്ന് വടകരെ എംപി ഷാഫി പറമ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സീറ്റ് ഉറപ്പിച്ച സിറ്റിങ് എംഎല്‍എമാര്‍
-------------------------
പേരാവൂര്‍- സണ്ണി ജോസഫ്
ഇരിക്കൂര്‍- സജീവ് ജോസഫ്
സുല്‍ത്താന്‍ ബത്തേരി- ഐസി ബാലകൃഷ്ണന്‍
കല്‍പറ്റ- ടി സിദ്ദിഖ്
വണ്ടൂര്‍- എപി അനില്‍കുമാര്‍
നിലമ്പൂര്‍- ആര്യാടന്‍ ഷൗക്കത്ത്
ചാലക്കുടി- സനീഷ് കുമാര്‍ ജോസഫ്
അങ്കമാലി- റോജി എം ജോണ്‍
ആലുവ- അന്‍വര്‍ സാദത്ത്
പറവൂര്‍- വിഡി സതീശന്‍
എറണാകുളം- ടിജെ വിനോദ്
തൃക്കാക്കര- ഉമ തോമസ്
മൂവാറ്റുപുഴ- മാത്യു കുഴല്‍നാടന്‍
കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
പുതുപ്പള്ളി- ചാണ്ടി ഉമ്മന്‍
ഹരിപ്പാട്- രമേശ് ചെന്നിത്തല
കരുനാഗപ്പള്ളി- സിആര്‍ മഹേഷ്
കുണ്ടറ- പിസി വിഷ്ണുനാഥ്
കോവളം- എം വിന്‍സെന്റ്
ധാരണയായ മറ്റ് മണ്ഡലങ്ങള്‍
--------------------------
വട്ടിയൂര്‍ക്കാവ്- കെ മുരളീധരന്‍
കുന്നത്തുനാട്- വിപി സജീന്ദ്രന്‍
മണലൂര്‍- ടിഎന്‍ പ്രതാപന്‍
കൊടുങ്ങല്ലൂര്‍- ഒജെ ജനീഷ്
കൊട്ടാരക്കര- ഐഷ പോറ്റി
പത്തനാപുരം- ജ്യോതികുമാര്‍ ചാമക്കാല
തൃത്താല- വിടി ബല്‍റാം
കൊയിലാണ്ടി- കെ പ്രവീണ്‍കുമാര്‍
നാദാപുരം- കെഎം അഭിജിത്ത്
കോഴിക്കോട് നോര്‍ത്ത്- കെ. ജയന്ത്
എലത്തൂര്‍- വിദ്യ ബാലകൃഷ്ണന്‍
പൊന്നാനി- കെ നൗഷാദലി.












Click it and Unblock the Notifications