കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലപ്പുഴയിൽ ഇതുവരെ 39 കൊവിഡ് രോഗികൾ, ജില്ലയിൽ ഇന്ന് കൊവിഡ് 3 പേർക്ക്, പുറത്ത് നിന്നെത്തിയവർ!

Google Oneindia Malayalam News

ആലപ്പുഴ: ഇന്ന് മൂന്നു പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആലപ്പുഴ ജില്ലയിൽ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 39 ആയി. ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 3 പേരും വിദേശത്ത് നിന്ന് വന്നവരാണ്. ഒരാൾ അബുദാബിയിൽ നിന്നും ഒരാൾ കുവൈറ്റിൽ നിന്നും മൂന്നാമൻ ദമാമിൽ നിന്നും ആണ് എത്തിയത്. മെയ് 27 നാണ് കുവൈറ്റ് - കൊച്ചി വിമാനത്തിൽ അമ്പലപ്പുഴ താലൂക്ക് സ്വദേശിയായ യുവാവ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. രോഗലക്ഷണം കണ്ടതിനാൽ വിമാനത്താവളത്തിൽ നിന്ന് തന്നെ നേരിട്ട് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ദമാം - കൊച്ചി വിമാനത്തിൽ എത്തിയ ചെങ്ങന്നൂർ താലൂക്ക് സ്വദേശിയായ യുവാവിനും കോവിഡ് സ്ഥിരീകരിച്ചു. മെയ് 19നാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. ഇദ്ദേഹം ജില്ലയിലെ കോവിഡ് കെയർ സെൻററിൽ നിരീക്ഷണത്തിൽ ആയിരുന്നു. മെയ് 17ന് അബുദാബി -- കൊച്ചി വിമാനത്തിൽ എത്തിയ കുട്ടനാട് താലൂക്ക് സ്വദേശിയായ യുവാവാണ് കോവിഡ് സ്ഥിരീകരിച്ച മൂന്നാമത്തെ ആൾ. ജില്ലയിലെ കോവിഡ് കെയർ സെൻററിൽ ഈ യുവാവും നിരീക്ഷണത്തിലായിരുന്നു.

covid

ആലപ്പുഴ ജില്ലയിൽ കോവിഡ് വ്യാപനത്തിന് മൂന്നാംഘട്ടത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 34 ആണ്. ജില്ലയിൽ ആകെ 7 പേർ രോഗവിമുക്തരായിരുന്നു. നിലവിൽ രോഗം ബാധിച്ച് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 32 ആണ്. ഇതിൽ ഒരാൾ കളമശ്ശേരി മെഡിക്കൽ കോളേജിലും മറ്റൊരാൾ മൂവാറ്റുപുഴ കോവിഡ് ആശുപത്രിയിലും ചികിത്സയിലാണ്. അതിനിടെ വിദേശത്ത് നിന്നും ഇന്ന് ജില്ലയിലെത്തിയ 38 പേരെ കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചു.

പാരിസില്‍ നിന്നും എത്തിയ രണ്ട് പേര്‍, ദുബായില്‍ നിന്നും എത്തിയ എട്ട് പേര്‍, ബഹ്‌റിനില്‍ നിന്നും എത്തിയ എട്ട് പേര്‍, അബുദാബിയില്‍ നിന്നും എത്തിയ നാല് പേര്‍ എന്നിവരെ ക്വാറന്റൈനിലാക്കി. ഇവർ നെടുമ്പാശേരി വിമാനത്താവളത്തിലാണ് എത്തിയത്. ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ആറ് പേര്‍, സലാലയില്‍ നിന്നും കണ്ണൂര്‍ വിമാനത്താളത്തില്‍ എത്തിയ രണ്ട് പേര്‍ എന്നിവരെയും കൊവിഡ് സെന്ററുകളിൽ ക്വാറന്റൈൻ ചെയ്തിരിക്കുകയാണ്.

 ഉത്ര കൊലക്കേസിൽ സൂരജിന് കുരുക്ക് മുറുകുന്നു, പോലീസിന് പിടിവളളിയായി സുഹൃത്തിന്റെ നിർണായക മൊഴി! ഉത്ര കൊലക്കേസിൽ സൂരജിന് കുരുക്ക് മുറുകുന്നു, പോലീസിന് പിടിവളളിയായി സുഹൃത്തിന്റെ നിർണായക മൊഴി!

ഉത്ര കേസ് സേതുരാമയ്യർ അന്വേഷിച്ച് നന്ദഗോപാൽ മാരാർ വാദിച്ചാൽ ജയിക്കും! ടിജി മോഹൻദാസിന്റെ കുറിപ്പ്!ഉത്ര കേസ് സേതുരാമയ്യർ അന്വേഷിച്ച് നന്ദഗോപാൽ മാരാർ വാദിച്ചാൽ ജയിക്കും! ടിജി മോഹൻദാസിന്റെ കുറിപ്പ്!

English summary
Three more Covid 19 cases reported in Alappuzha today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X