Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്, രോഗം സ്ഥിരീകരിച്ചവരില്‍ നഴ്‌സും നഗരസഭ കൗണ്‍സിലറും

തൊടുപുഴ: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയിലാണ് രോഗം സ്ഥിരീകരിച്ച മൂന്ന് പേരും. ഇന്നലെ രാത്രിയോടെയാണ് ഇവരുടെ പരിശോധനഫലം പുറത്തുവന്നത്. ഇതോടെ ഇവരെ ഇന്നലെ രാത്രി തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ആരോഗ്യപ്രവര്‍ത്തക, നഗരസഭാംഗം എന്നിവര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. തൊടുപുഴ ജില്ലാ അശുപത്രിയിലെ നഴ്‌സിനാണ് രോഗം സ്ഥിരീകരിച്ചത്. തൊടുപുഴയിലെ നഗരസഭാംഗമാണ് മറ്റൊരാള്‍. രോഗം സ്ഥിരീകരിച്ച മൂന്നാമത്തെ ആള്‍ മര്യാപുരം സ്വദേശിയാണ്. ഇന്നലെ ഇടുക്കി ജില്ലയില്‍ വൈകീട്ടോടെ നാല് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.

idukki

രോഗവ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ ഉന്നതതല യോഗം ചേരും. മന്ത്രി എംഎം മണിയുടെ നേതൃത്വത്തിലാണ് യോഗം ചേരുക. ഇന്ന് മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ 17 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. കോവിഡ് 19 പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇടുക്കി ജില്ല, നേരത്തെ ഇടുക്കി ജില്ലയെ ഗ്രീന്‍ സോണാക്കിയതാണ് തിരിച്ചടിയായതെന്ന് ഡീന്‍ കുര്യാകോസ് എംപി പറഞ്ഞു

അതേസമയം, സംസ്ഥാനത്ത് ഇന്നലെ വൈകീട്ടോടെ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. കോട്ടയം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും ഇടുക്കി ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ വിദേശത്ത് നിന്നും (യു.എസ്.എ.) 5 പേര്‍ തമിഴ്നാട്ടില്‍ നിന്നും വന്നവരാണ്. 7പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ കോട്ടയം ജില്ലയിലെ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്.

സംസ്ഥാനത്ത് ഇന്നലെ 13 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 6 പേരുടേയും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേരുടേയും തിരുവനന്തപുരം, എറണാകുളം (മലപ്പുറം സ്വദേശി), മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 355 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 123 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,301 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 19,812 പേര്‍ വീടുകളിലും 489 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 104 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 23,271 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 22,537 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ തുടങ്ങിയ മുന്‍ഗണനാ ഗ്രൂപ്പില്‍ നിന്ന് 875 സാമ്പിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 611 സാമ്പിളുകള്‍ നെഗറ്റീവായി. സമൂഹത്തില്‍ കോവിഡ് പരിശോധന ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ 26ന് 3056 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+