കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ കൊറോണ ബാധിതന്റെ മൂന്ന് ബന്ധുക്കള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

  • By Anupama
Google Oneindia Malayalam News

കണ്ണൂര്‍: കേരളത്തില്‍ ഇന്നലെ 9 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ നാല് പേര്‍ക്കും ആലപ്പുഴയില്‍ രണ്ട് പേര്‍ക്കും പത്തനംതിട്ട, തൃശ്ശൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്ന് ഒരോരുത്തര്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരില്‍ ഇന്ന് കൊറോണ രോഗം ബാധിച്ചയാളുടെ മൂന്ന് ബന്ധുക്കള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിരിക്കുകയാണ്.

ചെറുവാഞ്ചേരി സ്വദേശിയായ 81 കാരന്റെ കുടുംബത്തിലെ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ പതിനൊന്നുകാരനാണ്. 81 വയസുകാരന് രോഗം ബാധിച്ചത് വിദേശത്ത് നിന്നെത്തിയ പേരകുട്ടിയില്‍ നിന്നായിരുന്നു. മാര്‍ച്ച് 15 ന് ഷാര്‍ജയില്‍ നിന്നെത്തിയ പതിനൊന്നുകാരന്റെ രണ്ട് അമ്മാവന്മാര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പതിനൊന്ന്കാരനൊപ്പമെത്തിയ അമ്മയ്ക്കും അനിയനും ഇതുവരെ രോഗബാധയില്ല്. ഇവരുമായി ബന്ധപ്പെട്ട എല്ലാവരും നിരീക്ഷണത്തിലാണ്.

corona

ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 4 പേര്‍ വിദേശത്ത് നിന്നും 2 പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നവരാണ്. ശേഷിക്കുന്ന മുന്നു പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പടര്‍ന്നത്. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 212പേരെ സംസ്ഥാനത്ത് കണ്ടെത്തിയിരുന്നു. അതേസമയം ഇന്നലെ 13 പേര്‍ക്ക് രോഗം ഭേദമായതായിട്ടുണ്ട്. ഇതില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാള്‍ കൂടി ഉള്‍പ്പെടും.തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളില്‍ നിന്ന് മൂന്ന് പേര്‍, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്ന് രണ്ട് പേര്‍, കണ്ണൂരില്‍ നിന്ന് ഒരാള്‍ എന്നിങ്ങനെയാണ് ഇന്ന് രോഗം ഭേദമായത്.

സംസ്ഥാനത്ത് ആകെ 345 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 259 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. സംസ്ഥാനത്ത് 140470 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 749 പേര്‍ ആശുപത്രികളിലും ബാക്കിയുള്ളവര്‍ വീടൂകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നലെ പുതുതായി 169 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം കാത്തിരിക്കാനാണ് കേരളത്തിന്റെ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
കൊവിഡിന്റെ പുത്തന്‍ ലക്ഷണങ്ങള്‍ | Oneindia Malayalam

ആഗോളതലത്തില്‍ കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോര്‍ക്കയുടെ ഹെല്‍പ്പ്‌ഡെസ്‌ക്കുതള്‍ തുടങ്ങാനാണ് തീരുമാനം. മുഖ്യമന്ത്രി പത്ര സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് രോഗം മൂലം വിദേശ മലയാളികളുടെ മരണസംഖ്യ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ഒപ്പം ഇവര്‍ക്ക് വൈദ്യസഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
കൂടുതല്‍ മലയാളികള്‍ താമസിക്കുന്ന അഞ്ച് വിദേശ രാജ്യങ്ങളിലാണ് നോര്‍ക്കയുടെ സഹായത്തോടെ ഹെല്‍പ്പ്‌ഡെസ്‌ക് തുടങ്ങാന്‍ തീരുമാനിച്ചത്. ആദ്യം തുടങ്ങുന്നത് യുഎഇയില്‍ ആയിരിക്കും.

English summary
Three More Relatives Of Corona Patient in Kannur Confirmed Corona
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X