16 കാരിക്കു പീഡനം...വൈദികനു കൂട്ടുനിന്നവര്‍ക്കു രക്ഷയില്ല!! മൂന്നു പേര്‍ കൂടി..
ഇതോടെ 10 പ്രതികളില്‍ എട്ടും അറസ്റ്റിലായി
പേരാവൂര്‍ (കണ്ണൂര്‍): 16കാരിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ ചില പ്രതികള്‍ കൂടി പോലീസിനു മുന്നില്‍ കീഴടങ്ങി. 10 പ്രതികളാണ് കേസില്‍ ആകെ ഉണ്ടായിരുന്നത്. മൂന്നു പേര്‍ കൂടി കീഴടങ്ങിയതോടെ എട്ടു പ്രതികളും അറസ്റ്റിലായി.

കേസിലെ മൂന്നു മുതല്‍ അഞ്ചു വരെയുള്ള പ്രതികളാണ് കീഴടങ്ങിയത്. ക്രിസ്തുരാജ ആശുപത്രിയിലെ ഡോ. സിസ്റ്റര്‍ ടെസ്സി ജോസ്, ഡോ. ഹൈദരാലി, സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരാണ് കീഴടങ്ങിയത്.

രാവിലെ ആറരയോടെയാണ് മൂന്നു പ്രതികളും കീഴടങ്ങാനെത്തിയത്. പേരാവൂര്‍ സിഐ എന്‍ സുനില്‍ കുമാറിനു മുമ്പാകെയായിരുന്നു ഇത്.

രണ്ടു പേര്‍ കൂടി മാത്രമേ ഇനി അറസ്റ്റിലാവാനുള്ളൂ. ആറും ഏഴും പ്രതികളായ വയനാട് ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ് മരിയ, ഇരിട്ടി കല്ലുമുട്ടി ക്രിസുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ എന്നിവരെയാണ് പോലീസ് തിരയുന്നത്.

കേസിലെ മുഖ്യപ്രതിയായ വൈദികന്‍ റോബിന്‍ വടക്കുംചേരി നേരത്തേ തന്നെ കുറ്റം സമ്മതിച്ചിരുന്നു. പോക്‌സോ നിയമപ്രകാരവും ബലാല്‍സംഗത്തിനുമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. വൈദികനു കൂട്ടുനിന്നുവെന്നതാണ് മറ്റു പ്രതികള്‍ക്കെതിരേയുള്ള കുറ്റം.

വാര്‍ത്ത പുറത്തുവന്നതോടെ ഒളിവില്‍പ്പോയ റോബിന്‍ വിദേശത്തേക്കു രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ തൃശൂര്‍ ചാലക്കുടിയില്‍ നിന്നു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.












Click it and Unblock the Notifications