കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി കൊറോണ, മലപ്പുറത്ത് 2 സ്ത്രീകൾക്കും കാസർകോഡ് ഒരാൾക്കും!

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മലപ്പുറത്ത് രണ്ട് പേര്‍ക്കും കാസര്‍ഗോഡ് ഒരാള്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 24 ആയി. മലപ്പുറത്ത് രണ്ട് സ്ത്രീകള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

നിലവില്‍ സംസ്ഥാനത്ത് 12,740 പേരാണ് കൊറോണ സംശയത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 270 പേരാണ് ആശുപത്രികളില്‍ ഉളളത്. 12,470 പേര്‍ വീടുകളില്‍ ആണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് 72 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊറോണ ലക്ഷണങ്ങള്‍ ഉളള 2297 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം ലഭിച്ച 1693 കേസുകള്‍ നെഗറ്റീവ് ആണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

CM

മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നവര്‍ സൗദിയില്‍ നിന്നും ദുബായില്‍ നിന്നും വന്നവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോഡ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് ദുബായില്‍ നിന്ന് വന്നയാള്‍ക്കാണ്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ വിവാഹം അടക്കമുളള ചടങ്ങുകളില്‍ പങ്കെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വിവാഹത്തിന് നൂറിലധികം ആളുകള്‍ പാടില്ലെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

കൊറോണയുടെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റി വെക്കില്ല. ബിജറേജസ് കോര്‍പ്പറേഷന്‍ മദ്യശാലകള്‍ അടയ്ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യവില്‍പ്പനയ്ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുമെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരാധനാലയങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ നടപടി വേണം. മതനേതാക്കള്‍ ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരിചയ സമ്പന്നരായ ആളുകളെ പങ്കെടുപ്പിക്കും. അതിനുളള നടപടികള്‍ ആരോഗ്യവകുപ്പ് തുടങ്ങുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാമൂഹിക ജീവിതം സ്തംഭിച്ച അവസ്ഥയില്‍ ആണെന്നും ഇ നില തുടര്‍ന്നാല്‍ സാമ്പത്തിക പ്രതിസന്ധി വരും ദിവസങ്ങളില്‍ രൂക്ഷമാവും എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

രജിത് കുമാർ ഒളിവിലെന്ന് മന്ത്രി! രജിത് കുമാറിനെ വിമാനത്താവളത്തിൽ സ്വീകരിച്ച രണ്ട് പേർ അറസ്റ്റിൽ! രജിത് കുമാർ ഒളിവിലെന്ന് മന്ത്രി! രജിത് കുമാറിനെ വിമാനത്താവളത്തിൽ സ്വീകരിച്ച രണ്ട് പേർ അറസ്റ്റിൽ!

കൊച്ചിയിൽ രണ്ട് ഡോക്ടർമാരും ഒരു നഴ്സും ഐസൊലേഷനിൽ, കൊറോണ രോഗിയുമായി അടുത്തിടപഴകി!കൊച്ചിയിൽ രണ്ട് ഡോക്ടർമാരും ഒരു നഴ്സും ഐസൊലേഷനിൽ, കൊറോണ രോഗിയുമായി അടുത്തിടപഴകി!

ശ്രീചിത്ര സന്ദർശനത്തിന് പിന്നാലെ ഡോക്ടർക്ക് കൊറോണ, വി മുരളീധരൻ ആശങ്കയിൽ, വിശദീകരണം തേടി! ശ്രീചിത്ര സന്ദർശനത്തിന് പിന്നാലെ ഡോക്ടർക്ക് കൊറോണ, വി മുരളീധരൻ ആശങ്കയിൽ, വിശദീകരണം തേടി!

English summary
Three new cases of Covid 19 confirmed in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X