കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ, ഇതോടെ ആകെ സിക്ക കേസുകൾ 41 ആയി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ സിക്ക രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 41 ആയി. പുതിയ മൂന്ന് കേസുകളും തിരുവനന്തപുരം ജില്ലയില്‍ തന്നെ ആണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ ആണ് മൂന്ന് പേര്‍ക്കും സിക്ക വൈറസ് ബാധയേറ്റിരിക്കുന്നതായി സ്ഥിരീകരിച്ചത്.

ZIKA

അതിനിടെ കോട്ടയം ജില്ലയിലും ഒരാള്‍ക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കോട്ടയത്തുളള ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കാണ് സിക്ക വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ തിരുവനന്തപുരത്ത് സിക്ക വൈറസ് പഠനത്തിന് വേണ്ടി പോയിരുന്നു. അവിടെ നിന്നാണ് സിക്ക വൈറസ് ബാധയേറ്റത് എന്നാണ് സംശയിക്കുന്നത്.

'നട്ടുച്ചക്കും നട്ടപ്പാതിരയ്ക്കും കാര്യസ്ഥന്മാർ കുട പിടിക്കുന്ന സൂപ്പർ താരങ്ങൾ', തുറന്നടിച്ച് ഷമ്മി തിലകൻ'നട്ടുച്ചക്കും നട്ടപ്പാതിരയ്ക്കും കാര്യസ്ഥന്മാർ കുട പിടിക്കുന്ന സൂപ്പർ താരങ്ങൾ', തുറന്നടിച്ച് ഷമ്മി തിലകൻ

Recommended Video

cmsvideo
തിരുവനന്തപുരം; കേരളത്തില്‍ മൂന്ന് പേര്‍ക്ക് കൂടി സിക വൈറസ് ബാധ

തിരുവനന്തപുരത്ത് നിന്ന് കോട്ടയം ജില്ലയില്‍ തിരിച്ചെത്തിയതിന് പിന്നാലെ ആണ് ഇവര്‍ക്ക് സിക്ക വൈറസ് രോഗബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് രക്ത പരിശോധന നടത്തിയതോടെയാണ് സിക്ക വൈറസ് ബാധയാണെന്ന് കണ്ടെത്തിയത്. ഇവരെ ഐസൊലേഷനില്‍ പാര്‍പ്പിച്ച് നിരീക്ഷിച്ച് വരികയാണ്. സിക്ക ബാധിതയായ ആരോഗ്യപ്രവര്‍ത്തകയുടെ ആരോഗ്യനിലയില്‍ അപകടമൊന്നുമില്ല. ഇവരുമായി അടുത്ത് ഇടപഴകിയിട്ടുളള ആളുകളെ രക്തപരിശോധന നടത്തും.

English summary
Three new Zika virus cases confirmed at Thiruvananthapuram, Toatal cases 41
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X