തൃശ്ശൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍
ഒല്ലൂര്‍: തൃശ്ശൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ചെമ്പക്കണ്ടത്താണ് സംഭവം. കടമ്പത്ത് സതീശന്‍, ഭാര്യ അമ്പിളി, മകന്‍ അരവിന്ദന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് വീട്ടിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. ദമ്പതിമാരുടെ ഇളയമകന്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
സതീശനും ഭാര്യയും തൂങ്ങി മരിച്ച നിലയിലായിരുന്നു. മകന്‍ അരവിന്ദന്‍ വിഷം കഴിച്ച് മരിച്ച നിലയിലും. ഇവരുടെ മറ്റൊരു മകന്‍ ആദിത്യനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില അതീവ ഗുരുതരമാണ്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തതെന്നാണ് സൂചന. കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം ദമ്പതിമാര്‍ തൂങ്ങി മരിച്ചതാണെന്ന് കരുതുന്നു.












Click it and Unblock the Notifications