പനമരം: കാര്‍ തലകീഴായി മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്
പനമരം: വിവാഹ സത്ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങിയ കുടുംബം സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്. പനമരം മുയ്യാരിക്കണ്ടി പരേതനായ അസു ഹാജിയുടെ ഭാര്യ ആമിന ഹജ്ജൂമ്മ (75) മകന്‍ അബ്ദുള്‍ സമദ് (44), ബന്ധു കുമ്പളക്കാട് പിലാശേരി ആസിയ (54) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അപകടത്തില്‍ ആമിനയ്ക്ക് സാരമായി പരിക്കേറ്റു. ഇവരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോയി. വിവാഹസത്ക്കാരം കഴിഞ്ഞ് മാനന്തവാടിയില്‍ നിന്ന് പനമരത്തിലേയ്ക്ക് പോവുകയായിരുന്നു കുടുംബം.

കൊയിലേരി റോഡില്‍ വച്ചാണ് അപകടം നടന്നത്. അപകട സമയത്ത് മൂന്ന് പേര്‍ മാത്രമേ കാറില്‍ ഉണ്ടായിരുന്നുള്ളു എന്നാണ് സൂചന. ചെറുകാട്ടൂരിന് സമീപമുള്ള റോഡിലെ കലുങ്ങിലിടിച്ച് കാര്‍ ഇരുപതടിയോളം താഴ്ചയിലേയ്ക്ക് തലകീഴായി മറിയുകയായിരുന്നു.












Click it and Unblock the Notifications