തൊഴിലാളിയെ കുത്തി പരുക്കേല്‍പിച്ച് സംഘംചേര്‍ന്ന് കവര്‍ച്ച; മലപ്പുറത്ത് മൂന്നുപേര്‍ പിടിയില്‍
മലപ്പുറം: സംഘംചേര്‍ന്ന് കവര്‍ച്ചനടത്തിയ മൂന്ന്പേരെ വേങ്ങര പോലീസ് അതിസാഹസികമായി പിടികൂടി. ചേറൂര്‍ കണ്ണേത്ത് അബ്ദുറഹിമാന്‍ എന്ന കുഞ്ഞുട്ടി(47), കുറ്റാളൂര്‍ ഊരകം കീഴ്മുറി ചാലില്‍കുണ്ട് അബ്ദുറസാഖ്(42), അലപ്പുഴ സ്വദേശി വേങ്ങര കുറ്റാളൂരില്‍ താമസിക്കുന്ന വി.ജെ.സഫര്‍(38) എന്നിവരാണ് വേങ്ങര പോലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച വൈകീട്ട് നാല് മണിക്കാണ് സംഭവം. വേങ്ങര പിക്ക്അപ് സ്റ്റാന്റിനടുത്തുളള വര്‍ണ്ണം ജ്വല്ലറിയിലെ സ്വര്‍ണ്ണപണിക്കാരനായ പരപ്പനങ്ങാടി കോട്ടപ്പറമ്പില്‍ വിജീഷ്(38)നെയാണ് ഇവര്‍ അക്രമിച്ചത്. ഇവിടെനിന്നും 1000 രൂപയും മൊബൈല്‍ഫോണും നാല് ഗ്രാം സ്വര്‍ണ്ണവും ഇവര്‍ കവര്‍ന്നു. എതിര്‍ക്കാന്‍ ശ്രമിച്ച വിജീഷിനെ കത്തികൊണ്ട് കുത്തി.

സംഘംചേര്‍ന്ന് കവര്‍ച്ചനടത്തിയ കേസില്‍ അറസ്റ്റിലായ മൂവര്‍ സംഘം
വയറിന് പരിക്കേറ്റ വിജീഷ് ആസ്പത്രിയില്‍ ചികിത്സയിലാണ്. വേങ്ങര എസ്.ഐ. സംഗീത് പുനത്തില്‍, സി.പി.ഒ മാരായ ഷിജു, സുബൈര്‍, ഷുക്കൂര്‍, ഹബീബ്, രഞ്ജിത്ത്, മുജീബ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.












Click it and Unblock the Notifications