അഷ്ടമുടിക്കായലില്‍ ചാടിയ രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ മൂന്നംഗ കുടുംബത്തെ രക്ഷപ്പെടുത്തി
കൊല്ലം: ആത്മഹത്യ ചെയ്യാനായി അഷ്ടമുടിക്കായയില്‍ ചാടിയ മൂന്നംഗ കുടുംബത്തെ സമീപമുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി. പെണ്‍കുട്ടികള്‍ ചാടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അതുവഴി കടന്നുപോയ യാത്രാബോട്ടിലെ ജീവനക്കാരാണു രക്ഷപ്പെടുത്തിയത്. ഇവര്‍ കുരീപ്പുഴ സ്വദേശികളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കൊല്ലം നഗരത്തിനോടു ചേര്‍ന്ന തേവള്ളി പാലത്തില്‍നിന്നാണ് ഇവര്‍ അഷ്ടമുടിക്കായലിലേക്കു ചാടിയത്. ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാലാണ് ഇവരെ രക്ഷിക്കാന്‍ കഴിഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂവരും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ വിശദ വിവരങ്ങള്‍ ബോധം പൂര്‍ണമായും തെളിഞ്ഞതിനുശേഷം മാത്രമേ ലഭ്യമാകൂയെന്ന് പോലീസ് അറിയിച്ചു. ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്.












Click it and Unblock the Notifications