മലപ്പുറത്ത് കാറും മണ്ണ് മാന്തിയന്ത്രവും കൂട്ടിയിടിച്ച് 3 മരണം; രണ്ട് വയസ്സുകാരിക്ക് ഗുരുതരം
പുത്തനത്താണിയില്‍ നിന്ന് തിരുനാവായയിലേക്ക് പോകുകയായിരുന്ന മണ്ണുമാന്തിയന്ത്രവും ചന്ദനക്കാവില്‍ നിന്ന് പുത്തനത്താണിയിലേക്ക് പോകുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.
പുത്തനത്താണി: പുത്തനത്താണിയിലെ വാഹനാപകടത്തില്‍ മൂന്ന് മരണം. രണ്ട് വയസ്സുകാരിക്ക് ഗുരുതരപരിക്കേറ്റു. കാറും മണ്ണുമാന്തി യന്ത്രവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചന്ദനക്കാവ് ചെനപ്പുറം സ്വദേശികളായ ചെറിയപുറത്ത് ഹസ്സന്‍ മുസ്ലിയാര്‍ (60), ഭാര്യ ആയിഷ (55), മരുമകള്‍ ഫാത്തിമ സുഹ്‌റ (24) എന്നിവരാണ് മരിച്ചത്.
ഫാത്തിമ സുഹ്‌റയുടെ മകള്‍ റില ഫാത്തിമയെ ഗുരുതര പരിക്കുകളോടെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. പുത്തനത്താണിയില്‍ നിന്ന് തിരുനാവായയിലേക്ക് പോകുകയായിരുന്ന മണ്ണുമാന്തിയന്ത്രവും ചന്ദനക്കാവില്‍ നിന്ന് പുത്തനത്താണിയിലേക്ക് പോകുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.

കുട്ടിയെ ഡോക്ടറെ കാണിക്കാന്‍ പോകുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. ഹസ്സന്‍ മുസ്ലിയാരുടെ മൃതദേഹം കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയിലും മറ്റ് രണ്ട് പേരുടേത് കോട്ടക്കല്‍ മിംസ് ആശുപത്രിയിലുമാണുള്ളത്.












Click it and Unblock the Notifications