ഇടുക്കിയില്‍ മരം വീണ് തോട്ടം തൊഴിലാളികളായ മൂന്ന് സ്ത്രീകള്‍ മരിച്ചു
അടിമാലി: ഇടുക്കിയില്‍ മരം കടപുഴകി വീണ് തോട്ടം തൊഴിലാളികളായ മൂന്ന് സ്ത്രീകള്‍ മരിച്ചു. ഇടുക്കി കുഞ്ചിത്തണ്ണിയിലാണ് ശക്തമായ കാറ്റില്‍ ഉണക്കമരം കടപുഴകി വീണത്. മരം ദേഹത്ത് പതിച്ചാണ് സ്ത്രീകള്‍ മരിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേറ്റു.
ബൈസണ്‍വാലി, നെല്ലിക്കാട് ജോണ്‍സണ്‍ എസ്‌റ്റേറ്റിലെ തൊഴിലാളികളായ നെല്ലിക്കാട് സ്വദേശികളായ ചിറ്റേടത്ത് കുന്നേല്‍ രാജന്റെ ഭാര്യ പുഷ്പ (45), തങ്കവേലുവിന്റെ ഭാര്യ പാണ്ടിയമ്മ (40), പൊട്ടന്‍കാട് പനച്ചിക്കല്‍ ഷാജിയുടെ ഭാര്യ മേഴ്‌സി എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം നടന്നത്. തലയ്ക്കും ദേഹത്തും ഗുരുതരമായി പരിക്കേറ്റ തൊഴിലാളികളെ അടിമാലിയിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മേഴ്‌സി പിന്നീട് മരിയ്ക്കുകയായിരുന്നു. പരിക്ക് പറ്റിയ മറ്റുള്ളവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റ് തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.












Click it and Unblock the Notifications