Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയുടെ ആത്മഹത്യ 3 പേര്‍ക്ക് കൂടി സസ്പെന്‍ഷന്‍

എടപ്പാള്‍: ചങ്ങരംകുളത്ത് പൊലീസ് കസ്റ്റഡിയിലിരിയ്‌ക്കെ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പൊലീസുകാരുടെ എണ്ണം ആറായി.ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായ ജയകൃഷ്ണന്‍, ബിനീഷ്, ഗിരീഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

വ്യാഴാഴ്ചയാണ് മോഷണക്കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത അനീഷയെന്ന 23കാരിയെ പൊലീസ് സ്റ്റേഷനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വനിതകള്‍ക്കുള്ള റെസ്റ്റ് റൂമില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്.

Aneesha

ബസ് യാത്രക്കാരിയില്‍ നിന്ന് പത്ത് പവന്റെ ആഭരണവും എടിഎം കാര്‍ഡും അടങ്ങിയ ബാഗ് കവര്‍ന്ന കേസിലാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. വനിതാ പൊലീസ് ഡ്യൂട്ടിയിലുണ്ടായിരുന്നിട്ടും യുവാതിയുടെ ജീവന്‍ രക്ഷിയ്ക്കാന്‍ കഴിയാത്തതും അറസ്റ്റ് രേഖപ്പെടുത്താതും ഗുരുതരവീഴ്ചകളാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സസ്‌പെന്‍ഷ്ന്‍.

കേസില്‍ കുറ്റിപ്പുറം എസ്‌ഐ ചങ്ങരംകുളം പൊലീസ് സ്‌റേറഷനില്‍ എത്തി അനീഷയെ മാനസികമാ.ി പീഡിപ്പിച്ചതിന്റെ അന്വേഷണവും നടന്നു വരികയാണെന്ന് മലപ്പുറം പൊലീസ് നേധാവി എസ് ശശികുമാര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട മുന്‍പ് സ്റ്റേഷനിലെ എസ്‌ഐ, ഒരു എഎസ്‌ഐ, വനിത പൊലീസ് കോണ്‍സ്ററബിള്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+