കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിസാമിന്റെ ജയിലിലെ ഫോണ്‍വിളി; 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നിസാമില്‍ നിന്നും വധഭീഷണിയുണ്ടെന്ന് നിസാമിന്റെ സഹോദരങ്ങള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു അന്വേഷണം നടത്തിയത്.

  • By Anwar Sadath
Google Oneindia Malayalam News

കണ്ണൂര്‍: ശോഭാ സിറ്റിയിലെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുന്ന വിവാദ വ്യവസായി നിഷാമിന്, ഫോണ്‍ വിളിക്കാന്‍ അവസരം നല്‍കിയ സംഭവത്തില്‍ മൂന്ന് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. കണ്ണൂര്‍ എ ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കേസിന്റെ ഭാഗമായി നിഷാമിനെ ബെംഗളുരുവിലേക്ക് നകൊണ്ടുപോയ സജിത് കുമാര്‍, രതീഷ്, വിനീഷ് എന്നിവരെ ഇന്റലിജന്‍സ് ഡിവൈ.എസ്.പി നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ പോലീസുകാര്‍ക്ക് വീഴ്ചപറ്റിയതായി ഡിവൈ.എസ്.പി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

nizam

നിഷാമില്‍ നിന്നും വധഭീഷണിയുണ്ടെന്ന് നിഷാമിന്റെ സഹോദരങ്ങള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു അന്വേഷണം നടത്തിയത്. സഹോദരങ്ങളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സസ്‌പെന്‍ഷനിലായ പോലീസ് ഉദ്യോഗസ്ഥരില്‍നിന്നും അടുത്തദിവസം വിവരങ്ങള്‍ ശേഖരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജയിലില്‍ വെച്ച് നിഷാം സ്ഥിരമായി ഭാര്യയെയും ഓഫീസ് ജീവനക്കാരെയും ബന്ധപ്പെടാറുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. വധക്കേസില്‍ ശിക്ഷ അനുഭവിക്കുമ്പോഴും ജയിലില്‍ കിടന്ന് നിഷാം ബിസിനസ് നിയന്ത്രിക്കുകയാണ്. ബെംഗളുരുവിലേക്കുള്ള ബസ് യാത്രയില്‍ നിഷാമിന്റെ മാനേജറും ജീവനക്കാരും അടക്കമുള്ളവര്‍ പോലീസിനൊപ്പം ഉണ്ടായിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

English summary
Three policemen suspended for helping Nizam use mobile phone in jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X