അമിതമായി മദ്യപിച്ച് ബോധം പോയി! മൂന്ന് സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽ, സംഭവം കോഴിക്കോട് നഗരത്തിൽ...

  • Posted By: Desk
Subscribe to Oneindia Malayalam

കോഴിക്കോട്: അമിത അളവിൽ മദ്യം കഴിച്ച് അബോധാവസ്ഥയിലായ മൂന്ന് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് നഗരത്തിലെ പ്രമുഖ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് അടിച്ചുപൂസായി അബോധാവസ്ഥയിലായത്.

വിസിറ്റിങ് വിസയിൽ ദുബായിലെത്തും, ജോലി ഭിക്ഷാടനവും തെരുവ് കച്ചവടവും! വരുമാനം ലക്ഷങ്ങൾ...

ഭർത്താവിനൊപ്പം കിടന്നുറങ്ങിയ യുവതിയും മുങ്ങി! ഒരൊറ്റ ദിവസം കോട്ടയത്ത് കാണാതായത് അഞ്ച് യുവതികളെ ...

ശനിയാഴ്ച വൈകീട്ടാണ് നഗരത്തിലെ ഒരു ഹോട്ടലിന് സമീപം മൂന്നുപേരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. കുട്ടികൾ ഹോട്ടൽ പരിസരത്ത് ബോധമില്ലാതെ കിടക്കുന്നത് കണ്ട് നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് കസബ പോലീസ് സ്ഥലത്തെത്തി വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഹോട്ടൽ പരിസരത്ത്...

ഹോട്ടൽ പരിസരത്ത്...

ശനിയാഴ്ച വൈകീട്ടാണ് മൂന്നു വിദ്യാർത്ഥികളെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. മൂന്നുപേരും റോഡരികിലെ ഹോട്ടൽ പരിസരത്ത് ബോധംകെട്ട് കിടക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കസബ പോലീസ് വിദ്യാർത്ഥികളെ ഉടൻതന്നെ ബീച്ച് ആശുപത്രിയിൽ എത്തിച്ചു.

ഗുരുതരാവസ്ഥ...

ഗുരുതരാവസ്ഥ...

ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥികളിൽ രണ്ടുപേരുടെ നില ഗുരുതരമായതിനാൽ ഇവരെ പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മണിക്കൂറുകൾക്ക് ശേഷമാണ് രണ്ടുപേരുടെയും ആരോഗ്യനില മെച്ചപ്പെട്ടത്.

പത്താം ക്ലാസ് വിദ്യാർത്ഥികൾ...

പത്താം ക്ലാസ് വിദ്യാർത്ഥികൾ...

അമിതമായി മദ്യപിച്ച് അബോധാവസ്ഥയിലായ മൂന്നു പേരും നഗരത്തിലെ പ്രമുഖ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ്. എസ്എസ്എൽസി ട്യൂഷൻ ക്ലാസ് അവസാനിച്ചത് ആഘോഷിക്കാനായിരുന്നു കുട്ടികൾ മദ്യം കഴിച്ചത്. ആദ്യമായി മദ്യപിച്ച കുട്ടികൾ അമിത അളവിൽ മദ്യം അകത്താക്കിയതോടെ തളർന്നുവീണു.

അന്വേഷണം...

അന്വേഷണം...

സ്കൂൾ വിദ്യാർത്ഥികൾ മദ്യപിച്ച് അബോധാവസ്ഥയിലായ സംഭവം അതീവഗൗരവത്തോടെയാണ് പോലീസ് അന്വേഷിക്കുന്നത്. കുട്ടികൾ ഏത് മദ്യമാണ് കുടിച്ചത്, എങ്ങനെ മദ്യം കിട്ടി തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

ലഹരി ഉപയോഗം...

ലഹരി ഉപയോഗം...

കോഴിക്കോട് നഗരത്തിൽ കൗമാരക്കാർക്കിടയിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നതായി നേരത്തെയും റിപ്പോർട്ടുകളുണ്ടായിരുന്നു. മാസങ്ങൾക്ക് മുൻപ് മലബാർ ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥി ലഹരിമരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് ലോഡ്ജ് മുറിയിൽ വച്ച് മരണപ്പെട്ടിരുന്നു.

എവിടെയും എത്തിയില്ല...

എവിടെയും എത്തിയില്ല...

മിംസ് ആശുപത്രിക്ക് സമീപത്തെ ലോഡ്ജ് മുറിയിൽ കൂട്ടുകാരോടൊപ്പം സംഘടിപ്പിച്ച ഡ്രഗ്സ് പാർട്ടിക്കിടെയാണ് വെള്ളയിൽ സ്വദേശിയായ 22കാരൻ മരണപ്പെട്ടത്. ലോഡ്ജ് മുറിയിലുണ്ടായിരുന്ന യുവാവിന്റെ സുഹൃത്തുക്കളെയും തിരുവണ്ണൂർ സ്വദേശിയായ 36കാരിയെയും പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ സംഭവം നടന്ന് മാസങ്ങളായിട്ടും കേസിൽ വലിയ പുരോഗതിയില്ലെന്നും ആക്ഷേപമുണ്ടായി.

രഹസ്യകേന്ദ്രങ്ങൾ...

രഹസ്യകേന്ദ്രങ്ങൾ...

വിദ്യാർത്ഥികൾക്ക് ലഹരിമരുന്ന് എത്തിച്ചുകൊടുക്കാനായി കോഴിക്കോട് നഗരത്തിൽ ഒട്ടേറെ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് ഇവർ വിദ്യാർത്ഥികളെ ചാക്കിലാക്കുന്നത്. തുടർന്ന് നഗരത്തിലെ രഹസ്യകേന്ദ്രങ്ങളിലെത്തിച്ച് വിദ്യാർത്ഥികൾക്ക് ലഹരി നുണയാനുള്ള സംവിധാനമൊരുക്കും. ഇത്തരം സംഘങ്ങൾ നഗരത്തിൽ സജീവമായിട്ടും പോലീസിന് ഇതുവരെയും കണ്ടെത്താനായിട്ടില്ല.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
three school students were hospitalized in kozhikode, due to excessive drinking of alcohol.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്