ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ 3 വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
തൃശ്ശൂര്‍: ദേശമംഗലത്ത് ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കറ്റുവട്ടൂര്‍ സ്വദേശികളായ മെഹബൂബ്(14) ആകാശ്(14)നിയാസ് (14) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ അരകിലോമീറ്ററോളം മാറിയാണ് കണ്ടെടുത്തത്.
ദേശമംഗലം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളാണ് മരിച്ചത്. മൂന്നുപേരുടെയും മൃതദേഹങ്ങള്‍ വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങി വരുന്ന വഴി ആറംഗ സംഘം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. കുളിക്കുന്നതിനിടെ അടിയൊഴുക്കില്‍പ്പെട്ട ആകാശിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മെഹബൂബൂം നിയാസും അപകടത്തില്‍പ്പെടുകയായിരുന്നു.
ഇവര്‍ മുങ്ങി താഴുന്നത് കണ്ട് കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.












Click it and Unblock the Notifications