Get Updates
Get notified of breaking news, exclusive insights, and must-see stories!

ശാസ്താംകോട്ടയില്‍ 3 വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

ശാസ്താംകോട്ട: കൊല്ലം ശാസ്താംകോട്ടയില്‍ ചെളിയെടുത്തുണ്ടായ കയത്തില്‍ കുളിയ്ക്കാനിറങ്ങിയ സംഘത്തിലെ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു.ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. സംഘത്തിലെ ഒരാള്‍ രക്ഷപ്പെട്ടു. പെരുവേലിക്കര കോയിക്കല്‍ ഭാഗം പുഞ്ചയിലാണ് സംഭവം. പെരുവേലിക്കര മണങ്ങാട്ടഴികത്ത് രാധാകൃഷ്ണന്‍-മിനി ദമ്പതിമാരുടെ മകന്‍ അണല്‍ കൃഷ്ണന്‍, മല്ലൂര്‍ വീട്ടില്‍ രേജ്ഷ്-ലത ദമ്പതിമാരുടെ മകന്‍ അഭിദിത്ത് (14), മല്ലൂര്‍ വീട്ടില്‍ ചന്ദ്രശേഖരപിള്ള-രത്‌നകുമാരി ദമ്പതിമാരുടെ മകന്‍ രതീഷ് ചന്ദ്രന്‍ (16) എന്നിവരാണ് മരിച്ചത്.

കോയിക്കല്‍ഭാഗം ശിവരാമപ്പിള്ളയുടെ മകന്‍ ശരത്ത് ആണ് അപടകത്തില്‍ നിന്നും രക്ഷപ്പെട്ടച്യ ചെളിയെടുത്തുണ്ടായ കയത്തില്‍ അകപ്പെട്ടായിരുന്നു മരണം. കുളിയ്ക്കുന്നതിനിടെ കുട്ടികള്‍ കയത്തില്‍ അഖപ്പെട്ടു. ശരത്ത് രക്ഷപ്പെട്ടു. തുടര്‍ന്ന് രക്ഷപ്പെട്ട കുട്ടി ബഹളം വയ്ക്കുകയും നാട്ടുകാരെത്തി രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തുകയും ചെയ്തു.

Kollam

അഗ്നിശമന സേനയെത്തി വൈകിട്ട് നാലുമണിയോടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. മൃതദേഹങ്ങള്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്. തിങ്കളാഴ്ച ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ സംസ്‌ക്കരിയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+