ഇടമലയാറില്‍ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു
കോതമംഗലം: വിനോദയാത്രയ്‌ക്കെത്തിയ സംഘത്തിലെ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. ഇടമലയാറില്‍ കുളിയ്ക്കാനിറങ്ങിയ വിദ്യാര്‍ഥികളാണ് മുങ്ഹി മരിച്ചത്. വാടാട്ടുപാറ പലവന്‍ പടിയിലാണ് അപകടം നടക്കുന്നത്. അഭി (13), ജിത്തു (16) കൃഷ്‌ണേന്ദു (15) എന്നിവരാണ് അപകടത്തില്‍ പെട്ടത്.
ഒഴുക്കില്‍പെട്ട ഒരു കുട്ടിയെ രക്ഷിയ്ക്കുന്നതിനിടെയാണ് മൂവരും അപകടത്തില്‍ പെട്ടത്. കുട്ടികളുള്‍പ്പടെ 18 പേരാണ് വിനോദയാത്രയ്‌ക്കെത്തിയത്. അവധിക്കാലമായതിനാല്‍ ബന്ധുക്കള്‍ക്കൊപ്പമാണ് കുട്ടികള്‍ എത്തിയത്.

പുഴയില്‍ കുളിയ്ക്കാനിറങ്ങുന്നതിനിടെ സംഘത്തില്‍ ഒരു കുട്ടി ഒഴുക്കില്‍പെട്ടു. കുട്ടിയെ രക്ഷിയ്ക്കുവാന്‍ ശ്രമിയ്ക്കുന്നതിനിടെയാണ് മറ്റുള്ളവരും ഒഴുക്കില്‍ പെട്ടത്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് മൃതദേഹഹങ്ങള്‍ പുറത്തെടുത്തത്. ജിത്തു പ്ളസ്ടു വിദ്യാര്‍ഥിയും, കൃഷ്‌ണേന്ദു പ്ളസ് വണ്‍ വിദ്യാര്‍ഥിയും അഭി ഒന്‍പതാം ക്ളാസ് വിദ്യാര്‍ഥിയുമാണ്.












Click it and Unblock the Notifications