കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിർബന്ധിച്ച് മദ്യം കഴിപ്പിച്ചു, മർദ്ദനം... സിഇടിയിൽ റാഗിങ്, ഹോസ്റ്റലിൽ നിൽക്കാനാകാതെ വിദ്യാർത്ഥികൾ

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: കോളേജ് ഓഫ് എ‍ഞ്ചിനീയറിംഗ് (സിഇടി) കോളേജിലെ ഹോസ്റ്റലിൽ റാഗിംഗ്. മൂന്ന് വിദ്യാർത്ഥികളെ റാഗിംഗ് പരാതിയെ തുടർന്ന് കോളേജ് അധികൃതർ സസ്പെൻഡ് ചെയ്തു. ഓണ ആവധിക്ക് ശേഷം ഹോസ്റ്റലിൽ തിരിച്ചെത്തിയ ഒന്നാം വർഷ വിദ്യാർത്ഥികളെ ഹോസ്റ്റലിലെ സീനിയർ വിദ്യാർത്ഥികൾ‌ മർദ്ദിക്കുകയും നിർബന്ധിച്ച് മദ്യം കഴിക്കാൻ പ്രേരിപ്പിക്കുന്നതായും ചില ഒന്നാം വർഷ വിദ്യാർത്ഥികൾ പ്രിൻസിപ്പലിന് പരാതി നൽകുകയായിരുന്നു.

അ‍ഞ്ചാം സെമസ്റ്റർ വിദ്യാർത്ഥികളായ ജോൺ എം ജേക്കബ്, പിഎസ് അഭിലാഷ്, ടിആർ റൂബിൾ എന്നിവരെയാണ് അന്വേഷണ വിധേയമായി കോജേജിൽ നിന്ന് സസ്പെൻന്റ് ചെയ്തത്. സീനിയേവ്സിന്റെ പീഡനങ്ങളെ തുടർന്ന് എട്ട് ഒന്നാം വർഷ വിദ്യാർത്ഥികൾ ഹോസ്റ്റൽ വിട്ട് വാടക വീടുകളിലേക്കും ലോഡ്ജുകളിലേക്കും താമസം മാറ്റിയിരുന്നു.

പ്രാഥമിക അന്വേഷണം

പ്രാഥമിക അന്വേഷണം

ഒന്നാം വർഷ വിദ്യാർത്തികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടർന്നാണ് മൂന്ന് പേരെ കോളേജിൽ നിന്ന് പുറത്താക്കിയത്.

അന്വേഷണ റിപ്പോർട്ട്

അന്വേഷണ റിപ്പോർട്ട്

ഒക്ടോബർ പത്തിന് മുമ്പായി കൃത്യമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ പ്രിൻസിപ്പൽ നിർദേശം നൽകിയിട്ടുണ്ട്.

അന്വേഷിക്കാൻ അധ്യാപകർ

അന്വേഷിക്കാൻ അധ്യാപകർ

റാഗിങിനെ കുറിച്ച് വിശദമായി അന്വേഷിക്കാൻ അധ്യാപകരായ ഡോ. കെ അശോകൻ, ലീന പീറ്റർ, എ പ്രവീൺ എന്നിവരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു.

പ്രോത്സാഹിപ്പിക്കുന്നവരും കുറ്റക്കാർ

പ്രോത്സാഹിപ്പിക്കുന്നവരും കുറ്റക്കാർ

റാഗിങ് തടയാന്‍ സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും മാര്‍ഗനിര്‍ദേശങ്ങളും നിലവിലുണ്ട്. നേരിട്ടോ അല്ലാതെയോ റാഗിങ്ങിലേര്‍പ്പെടുന്നവരും റാഗിങ്ങിനെ പ്രോത്സാഹിപ്പിക്കുന്നവരും കേരളത്തിലെ റാഗിങ്വിരുദ്ധ നിയമ (The Kerala Prohibiiotn of Ragging Act, 1998) പ്രകാരം ശിക്ഷാര്‍ഹരാണ്.

ശിക്ഷ

ശിക്ഷ

രണ്ടുവര്‍ഷംവരെ തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. കുറ്റക്കാരനെന്നു തെളിയുന്ന ഒരു വിദ്യാര്‍ഥിയെ വിദ്യാഭ്യാസ സ്ഥാപനത്തില്‍നിന്ന് പുറത്താക്കണമെന്ന് നിയമത്തിന്റെ അഞ്ചാംവകുപ്പില്‍ പറയുന്നു. ഈ പുറത്താക്കല്‍ തീയതിമുതല്‍ മൂന്നുവര്‍ഷത്തേക്ക് മറ്റൊരു വിദ്യാഭ്യാസസ്ഥാപനത്തിലും ഇയാള്‍ക്ക് പ്രവേശനം നല്‍കാനും പാടില്ല. നിയമം നിലവില്‍വന്നത് 1997 ഒക്ടോബര്‍ 23 മുതലാണ്. ആദ്യം ഓര്‍ഡിനന്‍സായി കൊണ്ടുവന്ന നിയമം പിന്നീട് 1998ല്‍ നിയമസഭ പാസാക്കുകയായിരുന്നു.

English summary
Three students suspended in Trivandrum College of Engineering
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X