സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ കണ്ണൂരില്‍ 3 പേര്‍ മരിച്ചു
കണ്ണൂര്‍: സെപ്റ്റിക് ടാങ്ക് അപകടത്തില്‍പ്പെട്ട് കണ്ണൂരില്‍ 3 പേര്‍ മരിച്ചു. ചക്കരക്കല്‍ പള്ളിപ്പൊയ്‌ലില്‍ രഘൂത്തമന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. ചാലാട് സ്വദേശി മുനീര്‍ (35), രഘൂത്തമന്റെ ഭാര്യ സതി (50), മകന്‍ രതീഷ് (30) എന്നിവരാണ് മരിച്ചത്.
മുനീര്‍ ആണ് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനെത്തിയത്. മുനീര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടയില്‍ ടാങ്കില്‍ കുഴഞ്ഞുവീഴുകയായിരുന്നു. രക്ഷിക്കാനിറങ്ങിയ രതീഷും ശ്വാസം കിട്ടാതെ കുഴഞ്ഞതോടെ രതീഷിന്റെ അമ്മ സതിയും രക്ഷിക്കാനിറങ്ങി. ഇതോടെ മൂന്നുപേരും ടാങ്കിനകത്ത് ശ്വാസം കിട്ടാതെ അകപ്പെടുകയായിരുന്നു.

സംഭവമറിഞ്ഞ് ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹങ്ങള്‍ പുറത്തെടുക്കുമ്പോഴേക്കും മൂവരും മരിച്ചിരുന്നു. അപകട സമയത്ത് സതിയുടെ ഭര്‍ത്താവ് രഘൂത്തമന്‍ വീട്ടിലില്ലായിരുന്നു. സെപ്റ്റിക് ടാങ്കിലെ വിഷവാതകം ശ്വസിച്ചായിരിക്കാം അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
അടുത്തിടെ കോഴിക്കോടും സമാനരീതിയിലുള്ള അപകടം സംഭവിച്ചിരുന്നു. നഗരത്തിന് നടുവിലെ മാന്‍ഹോള്‍ വൃത്തിയാക്കാനിറങ്ങിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികളും ഇവരെ രക്ഷിക്കാനിറങ്ങിയ ഓട്ടോ തൊഴിലാളിയുമാണ് അന്ന് മരിച്ചത്.












Click it and Unblock the Notifications